ചെറുപ്പത്തിലും ഇത്ര സ്റ്റൈലൻ ലുക്കോ?? ഈ മിടുക്കിയെ തിരിച്ചറിഞ്ഞവർ ആരൊക്കെ!! വേഗം പറയൂ..

പ്രേക്ഷകർക്ക് ഏവർക്കും അവരുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ബാല്യകാല ചിത്രങ്ങൾ. കാരണം തങ്ങളുടെ ഇഷ്ട നടന്മാരുടെയും നടികളുടെയും ചെറുപ്പത്തിൽ അവരെ എങ്ങനെയുണ്ടെന്ന് അറിയാൻ ഏറെ കൗതുകം ആണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്തുവന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ചിത്രങ്ങൾ. ചിത്രങ്ങളിൽ നിന്ന് വളരെയധികം പേരാണ് താരത്തെ തിരിച്ചറിഞ്ഞത്. എന്നാൽ വളരെ കുറച്ചു പേർക്കെങ്കിലും താരം ഏതെന്ന് മനസ്സിലായിട്ടില്ല.

നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകളായ കീർത്തി സുരേഷ് ആണ് താഴെ കാണുന്ന ചിത്രത്തിൽ. കുബേരൻ, അച്ഛനെയാണെനിക്കിഷ്ടം എന്നീ സിനിമകളിലൂടെ ആണ് ബാലതാരമായി മലയാളികൾക്ക് മുമ്പിൽ വന്നത്. പിന്നീട് ഒരു നീണ്ട ഇടവേളക്കുശേഷമാണ് ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായിക കഥാപാത്രത്തിൽ എത്തുന്നത്. തുടർന്ന് സിനിമകളുടെ ഘോഷയാത്രയായിരുന്നു താരത്തിന്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുകയും നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഉത്സാഹമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോഴും അതിനൊരു മാറ്റം സംഭവിച്ചില്ല. താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നു.

ചെറിയൊരു ഇടവേളക്കുശേഷമാണ് മലയാള സിനിമയിലേക്ക് നായിക ആയ് കീർത്തി തിരിച്ചുവരവ് നടത്തുന്നത്. വിഷ്ണു സംവിധാനം ചെയ്ത വാശി എന്ന സിനിമയിൽ ടോവിനോ തോമസിന്റെ നായിക ആയിട്ടാണ് താരം എത്തുന്നത്. ആരാധകരിൽ നിന്നും ഈ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. മലയാളത്തിൽ ഇനിയും താരത്തിന്റെ നല്ല സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *