വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ് മാറിയതാരമാണ് നടി വിഷ്ണു പ്രിയ. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നുനിന്ന നടി വിഷ്ണു പ്രിയ സമൂഹ മാധ്യമങ്ങളിലും അധികം സജീവമല്ലയിരുന്നു. കഴിഞ്ഞ മാസമാണ് നടി വിഷ്ണുപ്രിയ ഫോട്ടോഷൂട്ടിലൂടെ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്ത ആരാധകരെ അറിയിക്കുന്നത്. തനിക്കൊരു ആൺകുട്ടി ജനിച്ചതും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
ആരാധകർക്കെല്ലാം ഒരു സർപ്രൈസ് ആയിരുന്നു താരത്തിന്റെ ഈ വിശേഷങ്ങൾ. കാരണം ഒട്ടും തന്നെ ആകാരാധകർക്ക് സൂചന നൽകിയിരുന്നില്ല. നടി വിഷ്ണു പ്രിയ കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ ആരാധകർക്കായി പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത് നടി വിഷ്ണുപ്രിയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ്. കുഞ്ഞിന്റെ നൂലുകെട്ടിന്റെയും പേരിടൽ ചടങ്ങിന്റെയും ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. യഷ് വരദൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ‘അമ്മയുടെയും അച്ഛന്റെയും കുറെ നാളത്തെ ചർച്ചക്ക് ശേഷമാണ് ഈ പേരിടാൻ തീരുമാനിച്ചത്’ എന്ന് പറഞ്ഞാണ് ഈ പേര് ആരാധകരെ അറിയിക്കുന്നത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് വളരെ സിമ്പിൾ ആയാണ് വിഷ്ണു പ്രിയ എത്തുന്നത്. സെറ്റ് സാരി അണിഞ്ഞ് സുന്ദരി ആയാണ് ചിത്രങ്ങളിൽ താരം.
അധികം ആരവങ്ങൾ ഒന്നും തന്നെ ഇല്ലാതെ ചെറിയ ആഘോഷമായാണ് ഇത് നടത്തുന്നത്. 2019 ൽ ആയ്രുന്നു വിഷ്ണുപ്രിയയുടെ വിവാഹം നടന്നത്. വിനയ് വിജയനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹശേഷം മലയാളികൾക്കു മുമ്പിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു താരം. ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്താണ് നടി വിഷ്ണു പ്രിയ.