അടിപൊളി ലുക്കിൽ നടി നവ്യ!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും.

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. അഭിനയ മേഖലയിൽ നിന്ന് അകന്ന് നിന്നിരുന്നപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. അത്രമാത്രം നവ്യ ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളികൾ ഇന്നും ഒരുപാട് സ്നേഹത്തോടെയാണ് ഓർക്കുന്നത്. കുറച്ചു കാലങ്ങളായി പൊതു വേദികളിലും സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് നടി നവ്യ നായർ.

നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ഒരുത്തി എന്ന സിനിമയിലൂടെ അതിഗംഭീര പ്രകടനം കാഴ്ചവെച്ച് മലയാളികൾക്ക് മുൻപിൽ വീണ്ടും എത്തുകയായിരുന്നു താരം. താരത്തിന്റെ ഈ തിരിച്ചു വരവിൽ ഒത്തിരി സന്തോഷമാണ് ആരാധകർക്ക് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്സന്ദരി പേൾ ബീച്ച് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ വെള്ളവസ്ത്രം ധരിച്ച് വളരെ സിമ്പിൾ ആയാണ് നവ്യ എത്തുന്നത്. അന്നും ഇന്നും നവ്യ ഒരു പോലെയാണെന്നും, ചിത്രത്തിൽ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും, മേക്കപ്പ് ഇടാതെയും സുന്ദരിയാണെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും നവ്യ കാണിക്കാറില്ല. നിരവധി പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ മാതങ്കി സ്കൂൾ ആരംഭിക്കുന്നത്. കുട്ടികളെ നൃത്തം അഭ്യസിപിക്കാനുള്ള താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതിലൂടെ പൂവണിയുന്നത്. താരത്തിന്റെ സഹോദരനായ രാഹുൽ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. നിരവധി താരങ്ങളും ഒപ്പം ആരാധകരും നവ്യയുടെ ഈ പുതിയ സംരംഭത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *