മലയാളികളുടെ പ്രിയ താരകുടുംബമാണ് സുരേഷ് ഗോപിയുടെത്. ആക്ഷൻ രംഗങ്ങളിലൂടെയും, ഡയലോഗുകളിലൂടെയും ആരാധകരുടെയും മനകവർന്ന നായകനാണ് സുരേഷ് ഗോപി. അച്ഛന് പിന്നാലെ മകനും സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ ഏവരും ഒരുപാട് സ്നേഹത്തോടെ ആണ് ഗോകുൽനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ഗോകുലും ആരാധകരുടെ പ്രിയ നടനായി മാറി.
സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരകുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ച വീഡിയോ ആണ് ഗോകുലിന്റെയും അച്ഛൻ സുരേഷ് ഗോപിയുടെയും. അഭിലാഷ് ജോഷി സംവിധാനം ചെയുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ഗോകുൽ സുരേഷും ഈ സിനിമയുടെ ഭാഗമാകമായി എത്തുന്നുണ്ട്.
ഇതിന്റെ ചിത്രീകരണത്തിനായി പോകുബോൾ സുരേഷ് ഗോപിയുടെ കാൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്നുണ്ട്. അച്ഛൻന് എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം വളരെ ക്ഷമയോടെ നോക്കി നിന്ന് അച്ഛന്റെ തിരക്കുകൾക്ക് കഴിയാൻ കാത്തിരിക്കുകയാണ് ഗോകുൽ. ഈ അച്ഛൻ മകൻ ബന്ധത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയായിരുന്നു.
വീഡിയോയിൽ ചേട്ടനൊപ്പം സഹോദരനായ മാധവും ഒപ്പം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു നടൻ ഗോകുൽ സുരേഷിന്റെ പിറന്നാൾ കിംഗ് ഓഫ് കൊത്ത അണിയറ പ്രവർത്തകരോടും ദുൽഖറിനോടും ഒപ്പം താരം ആഘോഷിച്ചത്. ഈ പുത്രന്മാർ ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആരാധകർ ഒരുപാട് സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും ആയ് രംഗത്തെത്തുന്നത്.