അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ താരമാണ് നഞ്ചിയമ്മ. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചാണ് നഞ്ചിയമ്മ മലയാളികളുടെ മുൻപിൽ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മലയാളികൾക്ക് അഭിമാന നിമിഷം നഞ്ചിയമ്മ സമ്മാനിച്ചത്. നാഷണൽ ഫിലിം അവാർഡിൽ ബെസ്റ്റ് ഗായികയ്ക്കുള്ള അവാർഡ് സ്വന്തമാമാക്കുകയായിരുന്നു താരം.
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ നിറഞ്ഞ് നിൽക്കുന്നത് താരത്തിന്റെ ഈ ചിത്രങ്ങളാണ്. ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഈ നിമിഷത്തെ കാണുന്നത്. നഞ്ചിയമ്മയുടെ ഈ ചിത്രങ്ങൾ പുറത്തു വന്നതോടെ ആരാധകർ ഒരുപാട് സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റായി തിളങ്ങിയ ദൗപതി മുർമു ആണ് നഞ്ചി അമ്മയ്ക്ക് ഈ അവാർഡ് സമ്മാനിച്ചത്.
നഞ്ചിയമ്മക് ഈ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമാണ് ഏവർക്കും ഉള്ളത്. ഗോത്രവർഗ്ഗത്തിൽ നിന്നും ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കുകയും ചെയ്ത നഞ്ചിയമ്മ മലയാളികളുടെ അഭിമാനമായി മാറി. നിരവധി പേരാണ് ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു എത്തിയത്. എന്നാൽ ഒരു നിമിഷമെങ്കിലും ആരാധകരുടെ കണ്ണുനിറഞ്ഞത് ഈ ശുഭമുഹൂർത്തം ഒന്നും കാണാൻ യോഗമില്ലാതെ പാതിവഴിയിൽ വേർപിരിഞ്ഞു പോയ ഈ സിനിമയുടെ സംവിധായകനായ സച്ചിയെ ഓർത്താണ്.
നഞ്ചിയമ്മയെ മലയാളികൾക്ക് സമ്മാനിച്ച സച്ചിയേ നിറകണ്ണുകളോടെ ആണ് ആരാധകർ ഓർക്കുന്നത്. നഞ്ചിയമ്മയെ നിറഞ്ഞ കൈയടികളോടെ ആണ് സദസ്സ് വരവേറ്റത്. ഒപ്പം തന്നെ അവിടെയിരുത്തി പാട്ട് പാടിപ്പിക്കുകയും എല്ലാവരും ഈ പാട്ട് കേട്ട് ഒത്തിരി ആസ്വദിക്കുകയും ചെയ്തു. ധാരാളം പേരാണ് ഈ അതുല്യ നിമിഷത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ നഞ്ചിയമ്മയുടെ ചിത്രങ്ങൾക്ക് ലൈക്കുകളും ആരാധകർ നൽകി.