അമ്പലത്തിൽ നൃത്തം ചെയ്ത് നടി ദിവ്യ ഉണ്ണി!! പ്രേക്ഷകരുടെ മനം കവർന്ന് മകളും.

മലയാളികളുടെ പ്രിയ നടിമാരിൽ സ്ഥാനം പിടിച്ച നായികയാണ് നടി ദിവ്യ ഉണ്ണി. നീയെത്ര ധന്യ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുൻപിൽ ബാലതാരമായി എത്തിയത്. പിന്നീട് കല്യാണസൗഗന്ധികം എന്ന സിനിമയിലൂടെയാണ് നായിക കഥാപാത്രത്തിൽ ദിവ്യ ഉണ്ണി എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

വിവാഹശേഷം സിനിമ മേഖലയിൽ നിന്ന് അകന്നു നിന്നെങ്കിലും ഇന്നും മലയാളികൾ ഒരുപാട് സ്നേഹത്തോടെയാണ് താരത്തെ ഓർമിക്കുന്നത്. അന്നും ഇന്നും ധാരാളം പേരാണ് താരത്തിന് ആരാധകരായ് ഉള്ളത്. പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേക റിപീറ്റ് വാല്യു ആണ് ഈ താരത്തിന്റെ സിനിമകൾക്ക് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകാർക്ക് ഏറെ ഇഷ്ടമാണ് അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് താരത്തിന്റെ നൃത്ത വീഡിയോ ആണ്.

നവരാത്രിയുടെ ഭാഗമായി ഉണ്ണിക്കണ്ണന്റെ മുമ്പിൽ അതിമനോഹരമായി ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് ദൃശ്യങ്ങളാണ് ആരാധകർക്കായി ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നത് ഇതൊന്നുമല്ല. താരത്തിന്റെ വീഡിയോ ഇടയിൽ മകളായ ഐശ്വര്യയുടെ കുറുമ്പുകളും കുസൃതികളും ആണ് ആരാധകർ ഏറ്റെടുക്കുന്നത്. അമ്മ ഡാൻസ് കളിക്കുന്നത് നോക്കി അതേപോലെ കളിക്കാൻ പരിശ്രമിക്കുകയാണ് ഐശ്വര്യ.

പക്ഷേ എത്ര തന്നെ നോക്കിയാലും അമ്മയുടെത് പോലെ ആകുന്നില്ല. എന്നാൽ ഒട്ടും മടി കൂടാതെ വീണ്ടും പരിശ്രമിക്കുകയാണ് മകൾ. ഒരു നടി എന്നതിനുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദിവ്യ. അഭിനയ മേഖലയിൽ സജീവമല്ലെങ്കിലും നൃത്ത രംഗത്ത് ഇന്നും സജീവമാണ്. ദിവ്യ ഉണ്ണിയുടെ ഈ വീഡിയോകൾ പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *