കഴിഞ്ഞ ദിവസത്തിൽ ആയിരുന്നു മലയാളികൾക്ക് ഒരുപാട് അഭിമാന നിമിഷം സമ്മാനിച്ച നാഷണൽ ഫിലിം അവാർഡ് നൽകിയത്. കേരളത്തിന്റെ മണ്ണിൽ നിന്നും ഏറ്റവും നല്ല ഗായികക്കുള്ള അവാർഡ് നഞ്ചിയമ്മ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇതിന് കാരണകാരനായ സച്ചിയെ നിറകണ്ണുകളോടെയാണ് ആരാധകർ ഓർക്കുന്നത്. ഈ ശുഭമുഹൂർത്തത്തിൽ ഇതൊന്നും കാണാൻ യോഗം ഇല്ലാതെ പാതിവഴിയിൽ ഏവരെയും വിട്ടിട്ട് പോയ സച്ചി ഇന്നും മലയാളികൾക്ക് തീരാ ദുഃഖമാണ്.
ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങാൻ സച്ചിക്ക് പകരം ഭാര്യയാണ് എത്തുന്നത്. ഈ അതുല്യ നിമിഷത്തിന് തൊട്ടുമുമ്പുള്ള സിജിയുടെ വാക്കുകൾ ഇങ്ങനെ. നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റിന്റെ കൂടെ ഡിന്നർ കഴിക്കും, നാഷണൽ അവാർഡ് വാങ്ങും… അന്ന് നിന്റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ട് ഞാൻ അത് സ്വീകരിക്കും. ഇന്ന് മൂർദ്ധാവിൽ ചുംബനം ഇല്ലാതെ നിനക്ക് വേണ്ടി ഞാൻ അത് ഏറ്റുവാങ്ങും.
ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നഞ്ചിയമ്മയെയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ നീ ചരിത്രം തേടുന്നില്ല നിന്നെ തേടുന്നവർക്ക് ഒരു ചരിത്രം ആണ് നീ.. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം.
കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും എന്നായിരുന്നു. സിജിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ കണ്ണീരോടെ ആണ് കണ്ടത്. എന്നിരുന്നാലും ഈ അഭിമാന നിമിഷത്തിന് അഭിനന്ദനങ്ങളുമായി ധാരാളം പേരാണ് രംഗത്ത് എത്തുന്നത്.