ഈ നിഷ്കളങ്കതയോടുകൂടി നിൽക്കുന്ന പയ്യനെ തിരിച്ചറിഞ്ഞവർ ആരൊക്കെ??

മലയാളി പ്രേക്ഷകർക്ക് അവർ ഇഷ്ടപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങൾ കാണാനും അവരുടെ വിശേഷങ്ങൾ അറിയാനും ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടിക്കാല ചിത്രങ്ങൾ ആവുമ്പോൾ ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്. അത്തരത്തിൽ മലയാളികളുടെ മനം കവർന്ന ഒരു യുവ നടന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ഈ നടന്റെ ബാല്യകാല ചിത്രങ്ങൾ കണ്ട് താരത്തിന്റെ പേര് ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ നടനാണ് നവനീത് മാധവ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രേക്ഷകരാക്കിക്കൊണ്ട് മലയാളികളുടെ മനം കവർന്ന യുവതാരമാണ് നവനീത്. തന്റെ ആദ്യത്തെ ടെലിവിഷൻ പരമ്പരയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മലയാളികൾ ഈ കൊച്ചു പയ്യനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല ജിത്തു ജോസഫ് സംവിധാനം ചെയ്ത തമ്പി എന്ന സിനിമയിൽ അഭിനയിച്ച് സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയാണ്. മലയാളികൾക്ക് ഏറെ സുപരിചിതനായ നീരജ് മാധവന്റെ സഹോദരനാണ് നവനീത് മാധവ്. ഇരുവരും മലയാളികളുടെ ഇഷ്ട നടൻമാർ ആണ്. ചേട്ടനും അനിയനും ഒരുപോലെ സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ സജീവമാണ്.

ഇന്നും ഈ താരത്തെ കാണുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിച്ച കുട്ടിച്ചാത്തനെയാണ് ആദ്യം ഓർമ്മവരുക. അത്രമാത്രം പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് നവനീത് മാധവ്. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തു.  ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *