പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടൻ ആണ് പാഷാണം ഷാജി. നിരവധി കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് മുൻപിൽ വന്ന ഈ നടൻ ഏവരുടെയും പ്രിയങ്കരനാണ്. സ്റ്റേജ് ഷോകളിൽ മിമിക്രി ആർട്ടിസ്റ്റ് ആയിട്ടാണ് പാഷാണം ഷാജി തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് തന്റെ കഠിന പരിശ്രമങ്ങളിലൂടെയും പ്രയത്നങ്ങളിലൂടെയും സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.
എത്ര വലിയ ജനക്കൂട്ടത്തെയും തന്റെ കോമഡികളിലൂടെ കയ്യിലെടുക്കാൻ താരത്തിന് സാധിക്കാറുണ്ട്. മാനാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ ആണ് പാഷാണം ഷാജി ആദ്യമായി വേഷം ചെയ്യുന്നത്. പിന്നീട് വെള്ളിമൂങ്ങ, മറിയം മുക്ക്, അമ്മ അക്ബർ അന്തോണി തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ നടന് സാധിച്ചു. സിനിമകളിൽ ഭാഗമായതോടെ തിരക്കുള്ള നടനായി മാറുകയായിരുന്നു പാഷാണം ഷാജി.
ബിഗ് ബോസ് സീസൺ 2 എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുകയും ചെയ്തു. ഈ റിയാലിറ്റി ഷോയിലൂടെ ഇരുകൈയും നീട്ടിയാണ് ആരാധകർ പാഷാണം ഷാജിയെ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് താരം വിവാഹിതനാകുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ നിന്നും താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറൽ ആക്കുകയായിരുന്നു. എന്നാൽ ചിത്രങ്ങൾ കണ്ട് മലയാളി പ്രേക്ഷകർക്ക് എന്താണ് സംഭവം എന്ന് ഇതുവരെയായും പിടികിട്ടിയിട്ടില്ല. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പാഷാണം ഷാജിയുടെ വിവാഹ ചിത്രങ്ങൾക്ക് നിരവധി പേരാണ് ലൈക്കുകളും ഒപ്പം കമന്റുകളുമായി രംഗത്ത് എത്തുന്നത്.