നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് താര കല്യാൺ !! കള്ളച്ചിരിയുമായ് സുധാപ്പൂവും.

ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് താര കല്യാൺ. ഈ താര കുടുംബത്തിന്റെ വിശേഷം ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. മകൾ സൗഭാഗ്യയും മരുമകനായ അർജുനനും ഈ ദമ്പതികളുടെ മകളായ സുദർശനയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരകുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

മകളായ സൗഭാഗ്യക്ക് പിന്നാലെ താര കല്യാണും സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങിയതോടെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ട്. നിരവധി മലയാളി പ്രേക്ഷകരാണ് ഇവർക്ക് ആരാധകരായ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ താര കല്യാൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഏതൊരു ആഘോഷവും അതിൻ്റെ പൂർണതയിൽ ആണ് ഇവർ ചെയാറുള്ളതും ഒപ്പം എല്ലാരും ഒന്ന്ചേർന്ന് ആഘോഷിക്കാറുള്ളതും. നവരാത്രിയോട് അനുബന്ധിചുള്ള ആഘോഷ പരിപാടിയുടെ ഭാഗമായാണ് താരാ കല്യാൺ ചിത്രങ്ങൾ പങ്കുവെക്കുന്നത്. കൊച്ചുമകൾ ആയ സുധാപ്പൂന്റെ ഒപ്പം ഏറെ സന്തോഷത്തോടെ രസകരമായ നിമിഷങ്ങൾ ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താര കല്യാൺ പോസ്റ്റ് ചെയ്യുന്നത്. ദൈവം ഞങ്ങൾക്ക് തന്നതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് സുധാപ്പൂ എന്ന ക്യാപ്ഷൻനോട് കൂടിയിട്ടാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്.

ചിത്രത്തിൽ ഈ കൊച്ചു മിടുക്കിയുടെ കള്ളച്ചിരികളും കുസൃതികളും കാണുമ്പോൾ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. താര കുടുംബത്തിന്റെ പോലെ തന്നെ സുദർശനയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അനേകം പേരാണ് ലൈക്കുകളും ഒപ്പം കമന്റുകളുമായി രംഗത്തെത്തുന്നത്. ഈ ആഘോഷത്തിന്റെ കൂടുതൽ വിഡിയോകളും ചിത്രങ്ങളും കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *