ബിഗ് ബോസ് റിയാലിറ്റി ഷോ കാണാത്തവരായി മലയാളികളിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ബിഗ് ബോസ് സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് ദിൽഷ പ്രസന്നനും ജാസ്മിനും. ഈ ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെയാണ് ഈ താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
മലയാളികളുടെ പിന്തുണ കൊണ്ടും ഇവരുടെ കഠിന പരിശ്രമം കൊണ്ടും ബിഗ് ബോസിലെ അവസാന റൗണ്ടിൽ വരെ എത്താൻ സാധിക്കുകയും ദിൽഷ പ്രസന്നൻ ടൈറ്റിൽ വിന്നർ ആവുകയും ചെയ്തു. ബിഗ് ബോസ് തുടങ്ങിയ നാളുകളിൽ ജാസ്മിനും ദില്ഷാക്കും ഇടയിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതിനു ശേഷം ഇരുവരും നല്ല കൂട്ടായി മാറുകയായിരുന്നു.
ബിഗ് ബോസിന് ശേഷം ഇവരുടെ കൂടിച്ചേരൽ മലയാളികൾ ഏറെ ആഗ്രഹിച്ചിരുന്നതാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആണ്. മോളെ ദില്ലു എന്ന് വിളിച്ച് ജാസ്മിൻ ഓടി വരികയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഇരുവരും ഒന്നിച്ച് ഒരു പാട്ടിന് ചുവടുകൾ വയ്ക്കുകയും അവസാനം ഒരു കുസൃതി പോലെ പരസ്പരം കലിപ്പ് ആവുകയും പിന്നീട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
ഇത് കഴിഞ്ഞതോടുകൂടി ദിൽഷയെ എടുത്തു പൊക്കി തോളത്ത് വെക്കുകയും ഒരുപാട് സന്തോഷത്തോടെ നല്ല നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്യുന്നു. ഇവരുടെ ഈ ഒത്തുചേരൽ സമൂഹ മാധ്യമങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു. എല്ലാ മലയാളി പ്രേക്ഷകരും ഈ നിമിഷങ്ങൾക്ക് കാത്തിരുന്നത് കൊണ്ട് തന്നെ ഒരാളും ലൈക്കുകളും കമന്റുകളുമാണ് ഇവരുടെ വീഡിയോക്ക് ലഭിക്കുന്നത്.
View this post on Instagram