നവ്യ ചേച്ചി ഇന്നും ബാലാമണിയെ പോലെ തന്നെ ഉണ്ട്!!! നവരാത്രി നാളിൽ മലയാളികളുടെ പ്രിയതാരങ്ങൾ ഒന്നുചേർന്നപ്പോൾ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നവ്യ നായർ. 2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി ആയി കടന്നു വന്ന് മലയാളികളുടെ പ്രിയ താരമായി മാറിയ അഭിനേത്രി ആണ് നവ്യ നായർ. പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്കായി സമ്മാനിച്ച താരമാണ് നവ്യ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി എന്ന് പ്രത്യേകതയും താരത്തിനുണ്ട്. കുറച്ചു കാലം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും ഒരുത്തി എന്ന ചിത്രത്തിലൂടെ സജീവമായി സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നവ്യ നായർ.

സോഷ്യൽ മീഡിയകളിലും ഒരുപാട് സജീവമാണ് നവ്യ. താരം പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലാകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ഒരുപോലെ ഏറ്റെടുക്കുകയാണ് ആരാധകർ. കഴിഞ്ഞദിവസം കല്യാൺ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയ താരദമ്പതികൾ ആയ ജയറാമിനും പാർവതിക്കും ഒപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു കഴിഞ്ഞദിവസം കല്യാൺ സംഘടിപ്പിച്ചത്. ഇവർക്ക് പുറമേ സൂപ്പർ താരങ്ങളായ മാധവനും പ്രഭുവും എല്ലാം ഉണ്ടായിരുന്നു ഇവരോടൊപ്പം ഉള്ള ചിത്രങ്ങളും നവ്യ പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്. മലയാളികളുടെ പ്രിയ താരങ്ങളെ ഒന്നിച്ചു കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. ഒപ്പം നവ്യയുടെ സൗന്ദര്യത്തെ പറ്റിയും പ്രേക്ഷകർ പറയുന്നുണ്ട്. പാട്ടുസാരി അണിഞ് അതീവ സുന്ദരി ആയിട്ടാണ് നവ്യ പ്രത്യക്ഷപ്പെട്ടത്. ഈ പരിപാടി സംഘടിപ്പിച്ച കല്യാൺ ഗ്രൂപ്പിന് നന്ദിയും താരം അറിയിച്ചു.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *