കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി താര കല്യാണും കുടുംബവും!! കൂട്ടത്തിൽ ക്യൂട്ട് ആയ് സുധാപുവും.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര കുടുംബമാണ് താര കല്യാണിന്റേത്. ഏവർക്കും സുപരിചിതമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ആരാധകരുടെ മനം കവർന്ന താര കല്യാൺ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും ഇപ്പോഴും സജീവമായ ഈ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ ഒത്തിരി സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

താര കല്യാൺ സ്വന്തമായി യൂട്യൂബ് ചാനൽ ഈ അടുത്താണ് ആരംഭിച്ചത്. അതുകൊണ്ടു തന്നെ സൗഭാഗ്യയിൽ നിന്നോ അല്ലെങ്കിൽ അമ്മയായ താര കല്യാണിൽ നിന്നോ ഈ കുടുംബത്തിന്റെ എല്ലാം  വിശേഷങ്ങൾ മലയാളി പ്രേക്ഷകർ അറിയാറുണ്ട്. ധാരാളം ആരാധകരാണ് കുടുംബത്തിന് ഉള്ളത് എന്ന് പറയാം. സൗഭാഗ്യയുടെ മകളായ സുദർശനയുടെ വരവോടുകൂടി ഒന്നും കൂടി ആരാധകരുടെ ശ്രദ്ധ കീഴടക്കാനായ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരകുടുംബം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. താര കല്യാണും മകളായ സുദർശനയും അമ്മയായ സുഭലക്ഷ്മിയും ഒപ്പം അനു കുട്ടിയും ചേർന്നുള്ള വിജയദശമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താര കല്യാൺ പങ്കുവെച്ചിരിക്കുന്നത്. ഈ നാല് തലമുറകൾ ഒന്നിച്ചുള്ള അതിമനോഹരമായ ചിത്രത്തിൽ വളരെ സുന്ദരികളായാണ് ഏവരും എത്തുന്നത്.

നിറയെ ആഭരണങ്ങൾ ധരിച്ച് ദേവി രൂപത്തിൽ എത്തുന്ന ഇവരുടെ ഈ ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്. ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് കുഞ്ഞു സുധാപ്പു ആണ് ഇവരുടെ നടുവിൽ വളരെ മനോഹരമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന കുഞ്ഞു സുദർശനയെ കണ്ടപ്പോൾ ആരാധകർ ഏറെ സന്തോഷത്തിൽ ആണ് ആരാധകർ. അനേകം പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *