മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും എന്നു പറയാം. സംഗീത ലോകത്ത് മായാലോകം തീർത്ത് മലയാളികളുടെ നെഞ്ചിൽ ഇടം നേടിയവരാണ് അമൃതയും ഗോപി സുന്ദറും. അതുകൊണ്ടുതന്നെ നിരവധി ആരാധകരാണ് ഈ പ്രണയം ജോഡികൾക്കും ഒപ്പം തന്നെ ഇവരുടെ ഗാനങ്ങൾക്കും ഉള്ളത് എന്ന് പറയാൻ സാധിക്കും. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഇവർ പങ്കുവെക്കുന്ന ഏതൊരു ചിത്രവും വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് ഈ താര ദമ്പതികളുടെ പുതിയ ചിത്രങ്ങൾ. അമൃത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മേ നാരായണ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ചോറ്റാനിക്കര അമ്മയെ കാണാൻ ഗോപി സുന്ദറും അമൃതിയും ഒന്നിച്ച് എത്തി പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
നിരവധി വിവാദങ്ങളും വിമർശനങ്ങൾ കേൾക്കേണ്ടിവരുന്ന ഈ താരദമ്പതികൾ അതെല്ലാം അവഗണിച്ച് അവർ തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോവുകയാണ്. ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുമ്പോൾ വളരെ ചുരുക്കം പേരെങ്കിലും സൈബർ ആക്രമണങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും നൽകാറുണ്ട്. എന്നാൽ ഇതിൽ ഒന്നും ഈ ദമ്പതികൾ ഒട്ടും തളരാതെ പിന്നെയും സമൂഹ മാധ്യമങ്ങളിൽ സജീവമായ് തുടരുകയാണ്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് അമൃതിയുടെ മകളായ പാപ്പുവിന്റെ പിറന്നാൾ ആഘോഷവും ഈ കുടുംബം ആഘോഷിക്കുകയും ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഏതൊരു വാർത്തയും ഒരു മടിയും സംശയവും കൂടാതെയാണ് മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ളത്. ഈ ദമ്പതികളെ വിമർശിക്കുന്ന പ്രേക്ഷകരേക്കാൾ ഇരട്ടിയിലധികം ആരാധകരാണ് ഈ ദമ്പതികളെ സ്നേഹിക്കാൻ ഉള്ളത്. അതുകൊണ്ടു തന്നെ അനേകം പേരാണ് ഈ ചിത്രങ്ങൾക്ക് ലൈക്കുകളും ഒപ്പം കമന്റുകളും നൽകുന്നത്.