കിയാരയുടെ പുതിയ നൃത്തധ്യാപകൻ ആയ് വിനീത്!! സന്തോഷത്തിൽ മതിമറന്ന് മുക്തയുടെ മകൾ.

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മുക്ത. മലയാളം തമിഴ് തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലെ സിനിമയിൽ അഭിനയിച്ച് ആരാധകരുടെ പ്രിയങ്കരമായി മാറിയതാണ് മുക്ത. വളരെ കുറച്ച് സിനിമയിൽ മാത്രം അഭിനയിച്ചുള്ളൂ എങ്കിലും മുക്ത ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും മലയാളികൾ ഏറെ സ്നേഹത്തോടെയാണ് ഓർമിക്കുന്നത്. മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമിയുടെ സഹോദരനായ  റിങ്കു ടോമിയെ ആണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്.

വിവാഹത്തിനുശേഷം അഭിനയ മേഖലയിൽ നിന്നും പൂർണ്ണമായും അകന്നു നിന്ന മുക്ത സമൂഹ മാധ്യമങ്ങളിൽ ഇന്നും സജീവമാണ്. അനേകം ആരാധകരാണ്  ഈ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിജയദശമിയുടെ ഭാഗമായി താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിരിക്കുന്നത്. മുക്തയുടെയും റിങ്കു ടോമിയുടെയും ഒരേയൊരു മകളായ കിയാര തന്റെ ജീവിതത്തിലെ പുതിയ ആരംഭം കുറിക്കുന്ന ചിത്രങ്ങളാണ് മുക്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരുകാലത്തെ മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടൻ വിനീത് ആണ് മുക്തയുടെ മകളായ കിയാരക്ക് നൃത്ത അധ്യാപകനായി എത്തുന്നത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേക്ഷകരെ ഒരുപോലെ വിസ്മയിപ്പിച്ച ഈ അതുല്യ പ്രതിഭയുടെ അടുത്തുനിന്ന് നൃത്തം അഭ്യസിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുക്തയും മകളും. കിയരക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

ഗുരുനാഥനായ നടൻ വിനീതിന്റെ കാൽതൊട്ടു വന്നിക്കുന്നതും ദക്ഷിണ കൊടുക്കുന്നതും ഒപ്പം തന്നെ ഒപ്പം തന്നെ അമ്മയായ മുക്തയുടെയും കാൽ തൊട്ടു വന്ദിക്കുന്നതും ഏറെ രസകരമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. നടൻ വിനീതിന്റെയും മുക്തയുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ നിന്ന് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അമ്മയേക്കാൾ വലിയൊരു താരമായി വരട്ടെ എന്നും കിയാരയോട് ആരാധകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *