നവരാത്രി പൂജ ആഘോഷമാക്കി കല്യാൺ ഉടമ!! വമ്പൻ താരങ്ങൾക്കിടയിൽ നടി കല്യാണിയിൽ നിന്നും കണ്ണെടുക്കാതെ ആരാധകർ.

വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കല്യാണി പ്രിയദർശൻ. ഏവരുടെയും പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു കല്യാൺ കമ്പനിയുടെ ഉടമ കല്യാൺ രാമന്റെ വീട്ടിൽ നവരാത്രി ആഘോഷങ്ങൾക്കായി വൻ താരനിര എത്തിച്ചേർന്നത്.

മലയാളം തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ നിന്നും  അനേകം താരങ്ങളെയും പ്രമുഖന്മാരെയും ആണ് നവരാത്രി ആഘോഷങ്ങൾക്കായി ക്ഷണിച്ചിരുന്നത്.  ഈ താരനിരയുടെ ആഘോഷ ചടങ്ങുകളാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇടം പിടിച്ചിരിക്കുന്നത്.  ഇക്കൂട്ടത്തിൽ ഇപ്പോൾ പ്രേഷകരുടെ  ശ്രദ്ധ തിരഞ്ഞിരിക്കുന്നത് കല്യാണി പ്രിയദർശനിലേക്കാണ്. ഈ ആഘോഷ പരിപാടിയിലേക്ക് എത്തിയ കല്യാണിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നു.

വാടാമല്ലി നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സുന്ദരിയായാണ് കല്യാണി എത്തുന്നത്. വളരെ സിമ്പിളും എന്നാൽ അതിമനോഹരമായ താരത്തിന്റെ ഭംഗിയിൽ നിന്ന് കണ്ണെടുക്കാൻ ആവാതെയാണ് ആരാധകർ. ആഘോഷ രാത്രിയിൽ എല്ലാവരോടും ഒന്നിച്ച് വളരെ സന്തോഷത്തോടുകൂടി ഇടപഴകുന്നതും ആയ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. കല്യാണി തന്നെയാണ് തന്റെ ചിത്രങ്ങൾ എല്ലാം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്.

ആഘോഷങ്ങൾക്കിടയിലുള്ള താരത്തിന്റെ കുറുമ്പുകളും കുസൃതികളും എല്ലാം തന്നെ ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നുണ്ട്. ഏതാനും സിനിമകളിൽ മാത്രം അഭിനയിച്ച ഈ താരത്തിന്റെ ഏതൊരു സിനിമയും മലയാളികൾക്ക് ഏറെ പ്രിയമുള്ളതാണ്. ലിസി പ്രിയദർശൻ ദമ്പതികളുടെ മകളായിരുന്നിട്ട് പോലും ഒരു താര ജാഡയും ഇല്ലാതെ ആണ് എല്ലാവരോടും പെരുമാറുന്നത്. അതുകൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നവരാത്രിക്ക് ഇടയിലുള്ള കല്ല്യാണിയുടെ ഈ ചിത്രങ്ങൾക്ക് ധാരാളം പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *