പുത്തൻ ചുടുവെപ്പുമായി നടി നവ്യ നായർ!! ആശംസകൾ അറിയിച്ച് ആരാധകരും.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താരം ആണ് നവ്യ നായർ. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷം മലയാളികളിൽ നിന്നും അപ്രത്യക്ഷമായ താരം ഈ അടുത്ത കാലത്താണ് വീണ്ടും മലയാളികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.

തന്റെ അഭിനയത്തിലൂടെ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങൾക്കായി ഒത്തിരി ഉത്സാഹത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഈ അടുത്താണ് ഒരുത്തി എന്ന സിനിമയിലൂടെ നടി നവ്യ വീണ്ടും അതിഗംഭീര തിരിച്ചുവരവ് നടത്തുകയും സമൂഹ മാധ്യമങ്ങളിലും പൊതുവേദികളിലും സജീവമാവുകയും ചെയ്യുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്വപ്നം നേടിയെടുത്ത സന്തോഷത്തിലാണ് നവ്യ നായർ.

ഈ സന്തോഷ വാർത്തയാണ് ആരാധകരുമായി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. മാതങ്കി ബൈ നവ്യ എന്ന നൃത്ത കല സ്കൂൾ ആണ് താരം ആരംഭിക്കുന്നത്. ഒട്ടനേകം വർഷങ്ങളായി താൻ കഠിന പ്രയത്നങ്ങളിലൂടെ ആർജിച്ചെടുത്ത നൃത്ത കല വരും തലമുറക്കായി പഠിപ്പിച്ചു കൊടുക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ വിജയദശമി ദിനത്തിൽ ആണ് നവ്യ തന്റെ പുതിയ നൃത്ത കല വേദിയായ മാതങ്കി ആരംഭിക്കുന്നത്.

നടി നവ്യയെ ഇത്രയും കാലം നൃത്തം അഭ്യസിപ്പിച്ചു കൊടുത്ത അധ്യാപകനായ മനു മാസ്റ്ററിന്റെ അനുഗ്രഹത്തോടും ആശീർവാദത്തോടും കൂടിയാണ് നടി നവ്യ മാതങ്കിയുടെ ആരംഭം കുറിക്കുന്നത്. നവ്യയുടെ പുതിയ ആരംഭത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തതും ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയതും. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *