മൗനരാഗത്തിൽ നിന്ന് പിന്മാറി പ്രതീക്ഷ!! കാരണങ്ങൾ വെളിപ്പെടുത്തി മൗനരാഗത്തിലെ സരയൂ.

സംപ്രേക്ഷണം ചെയ്ത കാലം തൊട്ട് മലയാളി പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ച ടെലിവിഷൻ പരമ്പരയാണ് മൗനരാഗം. നിരവധി ആരാധകരാണ് ഈ പരമ്പരയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഈ പരമ്പരയെ മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് അത്ര മാത്രം പ്രിയമുള്ളതാണ്. ഈ സീരിയലിലെ കേന്ദ്ര കഥാപാത്രമായ് എത്തുന്ന കിരൺ കല്യാണി എന്നിവർ മലയാളികളുടെ ഇഷ്ടതാര ജോഡികൾ ആണെന്ന് തന്നെ പറയാം. ധാരാളം ആരാധകരാണ് ഇവർ പരസ്പരം ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരുന്നത്.

എന്നാൽ ഈ പ്രണയജോഡികൾക്കു മാത്രമല്ല ഇവർക്കെതിരെ നെഗറ്റീവ് റോളിൽ എത്തിയ സരയുവിനും നിരവധി ആരാധകരാണ് ഉള്ളത്. സരയു എന്ന വില്ലത്തി എന്ന കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതാണ് പ്രതീക്ഷ. ഒട്ടുമിക്ക സീരിയലുകളിലും നെഗറ്റീവ് റോളിൽ എത്തുന്ന ഈ താരത്തെ മലയാളികൾ കൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. അഭിനയത്തെ ജീവിതത്തെയും രണ്ടായി കാണാൻ മലയാളികൾക്ക് സാധിക്കുന്നത് കൊണ്ട് തന്നെ പ്രതീക്ഷ എന്നും മലയാളികളുടെ പ്രിയങ്കരിയാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് സജീവമായ പ്രതീക്ഷ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെക്കുന്ന പുതിയ വാർത്തയാണ് മൗനരാഗം എന്ന പരമ്പരയിൽ സരയുമായി ഇനി വരില്ല എന്നുള്ളത്. താരത്തിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് വിഷമത്തിൽ ആണ് ആരാധകർ. മൗനരാഗം എന്ന പരമ്പരയിലെ സരയു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ രണ്ടാമതായി എത്തുന്നതാണ് പ്രതീക്ഷ.

എന്നാൽ ആദ്യം ഇതിൽ എത്തിയിരുന്ന ദർശനയുടെ തിരിച്ചുവരവോടു കൂടിയാണ് പ്രതീക്ഷയ്ക്ക് മൗനരാഗം സീരിയലിൽ നിന്നും പിന്മാറേണ്ടി വന്നത്. നിരവധി പ്രേക്ഷകർക്ക് സരയു എന്ന കഥാപാത്രത്തിലേക്ക് ദർശന വീണ്ടും തിരിച്ചെത്തുന്നതിൽ ഒരുപാട് സന്തോഷവും എന്നാൽ മറ്റു ചിലർക്ക് ഇപ്പോഴത്തെ പ്രേക്ഷകർക്ക് മുമ്പിൽ നിറഞ്ഞുനിൽക്കുന്ന പ്രതീക്ഷയുടെ പിന്മാറലിൽ നീരസവും ഉണ്ട്. എന്ത് തന്നെ ആയാലും കഥ അതിന്റെ ട്വിസ്റ്റുകളിൽ കൂടെ പോയ്കൊണ്ടിരിക്കുകയാണ്. ഈ പരമ്പരയുടെ കൂടുതൽ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *