പ്രിയതമയ്ക്കൊപ്പം അടിച്ചുപൊളിച്ച് നടൻ ടോവിനോ!! യാത്രയിൽ ഒട്ടകവുമായി സല്ലപിച്ച് താരം.

മലയാളികൾക്ക് സുപരിചിതനും മുൻനിര യുവ നായകന്മാരിൽ സ്ഥാനം പിടിച്ച നടനാണ് ടോവിനോ തോമസ്. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മുൻപിൽ എത്തിയ താരം പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും വളരെയധികം തിരക്കുള്ള നടനായി മാറുകയും ചെയ്തു. താരത്തിന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെ ആണ് നടൻ ടോവിനോ സ്വന്തമാക്കിയിരിക്കുന്നത്. ആരാധകരുടെ ഈ പ്രിയ നടന്റെ വിശേഷങ്ങൾ അറിയാൻ ഏറെ ഉത്സാഹത്തോടെ ആണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.

അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടോവിനോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോവിനോ തന്റെ പ്രിയതമക്കൊപ്പം അവധി സമയം ചെലവഴിക്കാൻ വിദേശ രാജ്യങ്ങളിൽ പോയിട്ടുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഈ താര കുടുംബത്തിന്റെ ചിത്രം പുറത്തുവന്നപ്പോൾ തന്നെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറൽ ആക്കി മാറ്റുകയായിരുന്നു.

ലിഡിയയും മക്കളായ തഹാൻനും ഇസ്സയും എല്ലാം പ്രേക്ഷകർക്ക് വളരെയധികം സുപരിചിതർ തന്നെയാണ്. ഇവരുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. ടോവിനോയുടെ ഓടാത്ത തീവണ്ടിയുടെ മുകളിൽ ഇരിക്കുന്ന ചിത്രത്തിനാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ ലഭിച്ചിരിക്കുന്നത്. മിസ്റ്റർ തീവണ്ടി എന്നും, മിന്നൽ സ്പോട്ടഡ് ഇൻ ജോർദാൻ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു.  കൂടാതെ ടോവിനോ ഒട്ടകത്തെ കെട്ടിപിടിക്കുന്നതും ഒട്ടകവുമായ് സംസാരിക്കുന്നതും വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

ഈയടുത്ത് ഇറങ്ങിയ തല്ലുമാലയാണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം. പ്രേക്ഷകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ടോവിനോക്കും ഈ ചിത്രത്തിനും ലഭിച്ചത്. ഏവരുടെയും പ്രിയങ്കരനായ ഈ നടന്റെ ഇനിയും ഒരുപാട് സിനിമകൾ പുറത്തിറങ്ങാനും, ഒപ്പം തന്നെ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അഭിനയവുമായി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

Leave a Reply

Your email address will not be published. Required fields are marked *