വിൻടേജ് സാരിയിൽ തിളങ്ങി പൂർണിമ!! സാരിയുടെ പഴക്കം കേട്ട് അമ്പരന്ന് പ്രേക്ഷകർ.

ഏതൊരു താര കുടുംബത്തെയും പോലെ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടെത്. വളരെ ചുരുങ്ങിയ കാലങ്ങൾ മാത്രമാണ് സിനിമാ മേഖലയിൽ നടി പൂർണിമ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇന്നും മലയാളികളുടെ പ്രിയങ്കരി ആണ്. ഈ താര ദമ്പതികൾ മാത്രമല്ല ഇവരുടെ മക്കളും മലയാളികൾക്ക് ഏറെ സുപരിചിതർ തന്നെയാണ്. പൃഥ്വിരാജ് സുപ്രിയയും മല്ലിക സുകുമാരനും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായതുകൊണ്ട് ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും ആരാധകർക്കിടയിൽ വളരെ വേഗം തന്നെ എത്താറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് നടി പൂർണിമയുടെ പുതിയ ചിത്രങ്ങൾ. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഹിന്ദി മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലെ നിരവധി പ്രമുഖന്മാരും താരങ്ങളും പങ്കെടുത്ത പൂജ ചടങ്ങിൽ ആണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. കല്യാൺ സ്ഥാപനങ്ങളുടെ ഉടമയായ കല്യാണരാമന്റെ ക്ഷണം സ്വീകരിച്ച് എത്തിയ താരങ്ങളുടെ കൂട്ടത്തിൽ നടി പൂർണിമയും തന്റെ സാന്നിധ്യം നിലനിർത്തിയിരുന്നു. 40 വർഷം പഴക്കമുള്ള ബനാറസി സാരി അണിഞ്ഞാണ് പൂർണിമ എത്തുന്നത്.

ബ്രൗൺ നിറത്തിലുള്ള സാരിയിൽ സിൽവർ ബോർഡർ കൂടി വന്നതോടെ താരം കൂടുതൽ സുന്ദരി ആവുകയായിരുന്നു. പൃഥ്വിയും സുപ്രിയയും ജോഡികളായ് എത്തിയപ്പോൾ പൂർണിമ ഇന്ദ്രജിത്ത് ഇല്ലാതെ അടിപൊളി ലുക്കിൽ ആണ് ആഘോഷ പരിപാടിയിലേക്ക് എത്തിച്ചേരുന്നത്. ഇത്രയും വർഷം പഴക്കം ഉള്ള സാരിയാണ് ഇതെന്ന് ഒട്ടും വിശ്വസിക്കാനാകാതെയാണ് മലയാളി പ്രേക്ഷകർ. കല്യാണ രാമൻ നടത്തിയ ഈ ഗംഭീര ആഘോഷ പരിപാടിക്കിടയിൽ ഏവരുടെയും ശ്രദ്ധ ആഘോഷിച്ചുകൊണ്ട് നടി പൂർണിമയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

പൂർണിമ തന്നെയാണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല എന്നും ബനാറസി സാരിയിൽ വളരെ മനോഹരി ആയിട്ടുണ്ട് എന്നും ആരാധകർ പറയുന്നു. ഒപ്പം തന്നെ നടൻ ഇന്ദ്രജിത്തിനെയും ആരാധകർ അന്വേഷിച്ച് എത്തുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *