പുത്തൻ ഫോട്ടോഷൂട്ടിൽ ക്യൂട്ട് ആയ്‌ നടി ഭാവന!! കിടിലൻ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകരും.

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയാണ് നടി ഭാവന. താരം ജീവൻ നൽകിയ ഓരോ കഥാപാത്രത്തെയും ഇന്നും മലയാളികൾ ഏറെ സ്നേഹത്തോടെ ആണ് ഓർക്കുന്നത്. ഭാവനക്ക് തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. കന്നട ഫിലിം പ്രൊഡ്യൂസർ ആയ നവീനുമായുള്ള വിവാഹത്തിനുശേഷം മലയാള സിനിമ മേഖലയിൽ നിന്നും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം താരം വീണ്ടും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും എല്ലാം ഗംഭീരമായി തിരിച്ചുവരവ് നടത്തുകയാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെയധികം സജീവമായ താരത്തിന്റെ ഏതൊരു ചിത്രങ്ങളും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കാറുണ്ട്. ആ പതിവ് തെറ്റിക്കാതെയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. നടി ഭാവന തന്നെയാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ഭാവന. പീച് നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് ഭാവന തന്റെ പുതിയ ചിത്രങ്ങളിൽ എത്തുന്നത്.

അന്നും ഒരുപോലെ യൗവനം നിലനിർത്തുന്ന താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രത്തിൽ സുന്ദരിയും ക്യൂട്ടും ആയിട്ടുണ്ട് എന്നും, നടി ഭാവനയുടെ കണ്ണുകൾ കാണാൻ വളരെ ഭംഗി ആണെന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നു. നമ്മൾ എന്ന മലയാളം സിനിമയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ ഭാവനക്ക് പിന്നിട് നിരവധി സിനിമകളുടെ ഘോഷയാത്രയായിരുന്നു എന്ന് തന്നെ പറയാം. ഭാവന തന്റെ അഭിനയ മികവിലൂടെ നിഷ്പ്രയാസം മലയാള സിനിമാ മേഖലയിൽ നിന്നും തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലേക്കും ചുവടുവെപ്പ് നടത്തി.

2017 ൽ പുറത്തിറങ്ങിയ ഹണീബി 2.5 എന്ന സിനിമയ്ക്ക് ശേഷം ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നത്.  നീണ്ട ഇടവേളക്ക് ശേഷം ആയത് കൊണ്ട്തന്നെ  ഈ  സിനിമയിലൂടെ താരത്തിന്റെ  അതിഗംഭീര പ്രകടനം ആയിരിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.  ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്കായയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *