ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാലു കുര്യൻ. കൃഷ്ണപക്ഷം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് നടി ശാലു കുര്യൻ ആദ്യമായി മലയാളികൾക്കു മുൻപിൽ എത്തുന്നത്. തുടർന്ന് സ്നേഹക്കൂട്, ഇന്ദിര, സരയു തട്ടീം മുട്ടീം തുടങ്ങി നിരവധി പരമ്പരകളിൽ ഭാഗമാവുകയും ചെയ്ത താരത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ച്ത്. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്.
മെൽവിൻ ഫിലിപ്പിനെയാണ് ശാലു തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ ഈ താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശാലു തന്റെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ സമയം കണ്ടെത്താറുണ്ട് അത്തരത്തിൽ താരം തന്റെ ഫാമിലിക്കൊപ്പം കടൽ കാണാൻ പോയ ചിത്രങ്ങളും വിശേഷങ്ങളും ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശാലു പോസ്റ്റ് ചെയ്യുന്നത്.
ശാലുവും ഭർത്താവ് മേൽവിനും തന്റെ രണ്ട് മക്കളും കുടുംബാംഗങ്ങളും കൂടിയിട്ടാണ് കടൽ കാണാൻ പോകുന്നത്. ആദ്യമായാണ് മകനായ അലിസ്റ്റർ കടൽ കാണുന്നതെന്നും ശാലു ഇൻസ്റ്റഗ്രാമിലൂടെ കുറിക്കുന്നു. ഈ അടുത്താണ് ശാലു തന്റെ പ്രസവം കഴിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ വീണ്ടും സജീവമായി തുടങ്ങുന്നത്. കഴിഞ്ഞ മെയിൽ ആയിരുന്നു ശാലു വീണ്ടും ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ലീൻഡേഴ്സ് എന്നാണ് രണ്ടാമത്തെ കുഞ്ഞിന് ശാലുവും ഭർത്താവും നൽകിയ പേര്.
അലിസ്റ്ററിന്റെയും കൈകുഞ്ഞായ ലീൻഡേഴ്സ് ഒപ്പം ഈവനിംഗ്ൽ ആണ് കടൽ കാണാൻ എത്തുന്നത്. ഈ കുടുംബത്തിന്റെ രസകരമായ നിമിഷങ്ങൾ ഏറെ സന്തോഷത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്. എന്റെ മാതാവ് എന്ന സീരിയലിലാണ് താരം നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർ ഏറെ സന്തോഷത്തോടെ ആണ് ഏറ്റെടുക്കാറുള്ളത്.