നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങളുമായി നടി ദുർഗ കൃഷ്ണ!! ചിത്രങ്ങൾ വൈറലാക്കി ആരാധകരും.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ദുർഗ കൃഷ്ണ. പ്രീതിപ് സംവിധാനം ചെയ്ത വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ കൃഷ്ണ ആദ്യമായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ നടൻ പൃഥ്വിരാജിന്റെ ഒപ്പം ആണ് ദുർഗ കൃഷ്ണ സിനിമാ മേഖലയിലുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് പ്രേതം 2, കുട്ടിയമ്മ, ലവ് ആക്ഷൻ ഡ്രാമ, തുടങ്ങി നിരവധി ഭാഗമാകാൻ താരത്തിന് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് നടി ദുർഗ കൃഷ്ണയെ സ്വീകരിച്ചത്.സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. കഴിഞ്ഞവർഷം ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ അതികം ഇടം പിടിച്ച വാർത്ത ആയിരുന്നു ദുർഗ്ഗയുടെ വിവാഹം.അർജുൻ രവീന്ദ്രനെയാണ് താരം തന്റെ ജീവിതപങ്കാളിയായി കൂടെ കൂട്ടിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടി ദുർഗ കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളാണ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് കല്യാൺ സ്ഥാപനങ്ങളുടെ ഉടമയായ കല്യാണരാമന്റെ ക്ഷണം സ്വീകരിച്ച് ദുർഗ കൃഷ്ണയും പൂജക്ക് എത്തിയിരുന്നു. ചുവന്ന നിറത്തിലുള്ള സാരി ധരിച്ച് വളരെ മനോഹരമായാണ് താരം നവരാത്രി പൂജയ്ക്ക് എത്തുന്നത്. മലയാളം തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നും നിരവധി പ്രമുഖന്മാരും താരങ്ങളും പങ്കെടുത്തിരുന്ന വലിയൊരു ആഘോഷ പരിപാടിയായിരുന്നു ഇത്.

ഈ പരിപാടിയിൽ വെച്ച് തമിഴ് നടന്മാരായ ചിമ്പു, വിക്രം പ്രഭു, അരുൺ, നാഗാർജുന, പ്രഭു തുടങ്ങി നിരവധി താരങ്ങളുമായി പരിചയപ്പെടാൻ സാധിക്കുകയും അവരോട് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റ് ചെയ്യുകയും ചെയ്തു. മലയാളത്തിൽ നിന്നും കല്യാണി പ്രിയദർശൻ, പൃഥ്വിരാജ്, ജയറാം നവ്യ നായർ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഈ താരങ്ങൾക്ക് പിന്നാലെയാണ് ചിത്രങ്ങളുമായി ദുർഗ ഇപ്പോൾ എത്തുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)

Leave a Reply

Your email address will not be published. Required fields are marked *