പിറന്നാൾ ആഘോഷം അതിഗംഭീരമാക്കി ഹൻസുവും കുടുംബവും!! ആഘോഷത്തിന് പ്രിൻസസിനെ പോലെ എത്തി താരം.

മലയാളികൾ ഇഷ്ടപ്പെടുന്ന താരകുടുംബങ്ങളിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെയധികം സജീവമായ ഈ കുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവരാണെന്ന് നിസംശയം പറയാം. അത്രമാത്രം ആരാധകർ ഇരു കൈയും നീട്ടിയാണ് ഈ കുടുംബത്തെ സ്വീകരിക്കുന്നത്. അമ്മയായ സിന്ധുവും മക്കളായ അഹാനയും, ദിയയും, ഇഷാനിയും , ഹൻസികയുമെല്ലാം യൂട്യൂബ് ചാനൽ തുടങ്ങിയതോടെ താര കുടുംബത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ വേഗം തന്നെ പ്രചരിക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച ചിത്രങ്ങളാണ് കൃഷ്ണ കുമാറിന്റെ ഇളയ മകളും സഹോദരിമാരുടെ കുഞ്ഞനുജത്തിയുമായ ഹാൻസികയുടെ പിറന്നാൾ ആഘോഷം. സെപ്റ്റംബർ 30-ആം തീയതി ആയിരുന്നു ഹൻസിക മധുര പതിനേഴിലേക്ക് കടന്നത്. അന്നേദിവസം രാത്രിയിൽ തന്നെ ചേച്ചിമാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

എന്നാൽ അതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന വളരെ ഗംഭീരമായ പിറന്നാൾ പാർട്ടി ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന് സിൽവർ നിറത്തിലുള്ള ഗൗൺ ധരിച്ച് അതിമനോഹരി ആയാണ് ഹൻസിക എത്തുന്നത്. താരത്തിന്റെ ഈ വ്യത്യസ്ത ലുക്കിൽ ഹൻസികയെ കാണാൻ ഡിസ്നി പ്രിൻസസിനെ പോലെ ഉണ്ടെന്നും ആരാധകർ പറയുന്നു. ഹൻസികയുടെ വസ്ത്രധാരണവും അടിപൊളി പിറന്നാളാഘോഷവും എല്ലാം കണ്ടു ആവേശഭരിതരാവുകയാണ് പ്രേക്ഷകർ.

അതി ഗംഭീരമായി ഒരുക്കിയ ഈ പിറന്നാൾ പാർട്ടിക്ക് ധാരാളം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഹൻസികയുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയത്. പിറന്നാൾ ആഘോഷത്തിന് ഇടയിൽ മ്യൂസിക്കൽ ചെയർ എന്നിങ്ങനെ നിരവധി മത്സരങ്ങളും നടത്തുന്നുണ്ട്. അത്രമാത്രം വളരെ സന്തോഷത്തോടുകൂടിയാണ് തങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ ഹാൻസുബീയുടെ പിറന്നാൾ ആഘോഷിച്ചത്.

 

View this post on Instagram

 

A post shared by Hansika Krishna 🦔 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *