മലയാളി പ്രേക്ഷകർ ഏവരും വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു വാർത്തയാണ് നയൻതാര വിഘ്നേഷ് ദമ്പതികളുടേത്. ഇരുവരും ആരാധകരുടെ പ്രിയങ്കരരായതു കൊണ്ട് തന്നെ ഇവരുടെ ഏതൊരു വിശേഷങ്ങളും ആരാധകർ വളരെ സന്തോഷത്തോടുകൂടിയാണ് ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സന്തോഷ വാർത്തയാണ് ഈ താര ദമ്പതികൾക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചിരിക്കുന്നു എന്നുള്ളത്. ഈ വർഷം ജൂണിൽ ആയിരുന്നു ഏവരെയും ആവേശത്തിൽ ആക്കിക്കൊണ്ട് നയൻതാര വിക്കിയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോഴേക്കും അടുത്ത സന്തോഷ വാർത്തയുമായാണ് ഇവർ എത്തുന്നത്. നയൻസും ഞാനും അമ്മയും അപ്പയും ആയി ഇരട്ട ആണ്കുട്ടികളാൽ അനുഗ്രഹീതരായിരിക്കുന്നു ഞങ്ങൾ. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന് ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം എന്നായിരുന്നു വിക്കി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുറിച്ചത്.
ഇന്നലെയായിരുന്നു ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത ചിത്രങ്ങൾ വഴി ആരാധകരെ അറിയിച്ചത്. നയൻതാരയും വിക്കിയും രണ്ടു കുഞ്ഞുങ്ങളുടെയും മൃദുലമായ കാലുകൾ ചുംബിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടുംതന്നെ സജീവമല്ലാത്ത നയൻതാരയും തന്റെ സന്തോഷം വിക്കിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് അറിയിക്കുന്നത്. ഇവരുടെ ഈ ചിത്രങ്ങളെല്ലാം കണ്ടപ്പോൾ ഒത്തിരി ആശങ്കയിലും അതിലുപരി ഒരുപാട് സന്തോഷത്തിലും ആണ് ആരാധകർ.
അതുകൊണ്ടുതന്നെ ഇവരുടെ ഈ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ഏറെ സന്തോഷത്തോടെയാണ് ജനഹൃദയങ്ങൾ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ ആകുമ്പോഴേക്കും അമ്മയാകാൻ തയ്യാറെടുപ്പ് നടത്തുകയായിരുന്നു നയൻതാര എന്നു പറയാം. മാതൃത്വത്തിന്റെ മധുരം ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. കുഞ്ഞുങ്ങളെ കിട്ടിയത് മുതൽ താഴെ വയ്ക്കാതെ നെഞ്ചോട് ചേർത്തു പിടിക്കുകയാണ് താരം.