തകർപ്പൻ ചിത്രങ്ങളുമായ് പേർളിയും നില ബേബിയും!! കണ്ണെടുക്കാതെ ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത ഒരു കുടുംബമാണ് പേർളി ശ്രീനിഷ് ദമ്പതികളുടെത്. ഈ കുടുംബത്തിൻെറ ഏതൊരു വാർത്തയും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇവരുടെ മകളായ നിലു ബേബിയുടെ വരവോടുകൂടി ദിനം പ്രതി ആരാധകരുടെ എണ്ണം കൂടിവരികയാണെന്ന് നിസംശയത്തോടെ പറയാൻ സാധിക്കും. ഈ ദമ്പതികളെക്കാൾ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ സ്നേഹിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതും നിലു ബേബിയെ തന്നെയാണെന്ന് നിഷ്പ്രയാസം പറയാം.

അത്രയ്ക്ക് അധികം ആരാധകരാണ് നിലവിന്റെ കുറുമ്പുകളും കുസൃതികളും ഒപ്പം തന്നെ കള്ളച്ചിരിയോട് കൂടിയുള്ള നിലുവിന്റെ സംസാരവും കേൾക്കാൻ കാത്തിരിക്കുന്നത്. ഗർഭകാലം തൊട്ട് നില ബേബിയുടെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് നില ബേബിയെ കാണുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പേർളി കുറച്ചു ദിവസങ്ങൾക്കു മുൻപ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്.

അടിപൊളി ലുക്കിൽ അമ്മയും മകളും നിൽക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പേർളി പോസ്റ്റ് ചെയ്യുന്നത്. ശ്രീനിഷ് ആണ് ഇരുവരുടെയും ചിത്രങ്ങൾ മനോഹരമായി പകർത്തിയത്. കട്ട ആറ്റിട്യൂഡിൽ നിൽക്കുന്ന അമ്മയ്ക്കൊപ്പം ഒട്ടും കുറയ്ക്കാതെ തന്നെയാണ് നിൽക്കുന്നത്. രണ്ടുപേരും കൂളിംഗ് ഗ്ലാസ് വെച്ച് വളരെ കൂൾ ആയും ചില ചിത്രങ്ങളിൽ ഭയങ്കര ആറ്റിട്യൂഡോഡ് കൂടിയും ഇരുവരും നിൽക്കുന്നുണ്ട്.

ഇവരുടെ ചിത്രങ്ങൾ താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഫ്രീക്ക് മോം ആൻഡ് ഡോട്ടർ എന്നും ജൂനിയർ വേഴ്സസ് സീനിയർ എന്നും, അമ്മയും മകളും വളരെ ക്യൂട്ട് ആയിരിക്കുന്നുവെന്നും ആരാധകർ പറയുന്നു. ഈ അമ്മയുടെയും മകളുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ വൈറൽ ആക്കി മാറ്റുകയായിരുന്നു. ധാരാളം താരങ്ങളും ഒപ്പം ആരാധകരും ഈ ക്യൂട്ട് ചിത്രത്തിന് ലൈക്കുകളും നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *