അമ്പബോ… വെറൈറ്റി രീതിയിൽ സഹോദരിയുടെ പിറന്നാൾ ആഘോഷിച്ച് അമൃതയും ഗോപി സുന്ദറും!!

മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താര കുടുംബമാണ് അമൃത സുരേഷ് ഗോപി സുന്ദർ ദമ്പതികളുടെത്. ഇരുവരും ഒന്നിച്ചുള്ള ഏതൊരു നിമിഷവും ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിയുടെ തകർപ്പൻ പിറന്നാൾ ആഘോഷം.  ആരും അതികം കാണാത്ത രീതിയിൽ വെറൈറ്റിയോടെ ആണ് ആഘോഷങ്ങൾ നടത്തുന്നത്.

എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായാണ് ഗോപി സുന്ദറും അമൃത സുരേഷും സഹോദരിയായ അഭിരാമിയുടെ പിറന്നാൾ ഇത്തവണ ആഘോഷിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ ആനയും ചെണ്ടമേളം ഒക്കെ ആയിട്ടാണ് പിറന്നാൾ ആഘോഷം നടത്തുന്നത്. പാതിരാത്രി തന്നെ ആനയുടെ മുമ്പിൽ വെച്ച് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമൃതയും ഗോപി സുന്ദറും അമൃതയുടെ മകളായ പാപ്പുവും അഭിരാമിയും ചേർന്നുള്ള ചെറിയതും എന്നാൽ ഗംഭീരമായ രീതിയിലാണ് ആഘോഷങ്ങൾ നടത്തുന്നത്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഏവരും ഇൻസ്റ്റഗ്രാമിലൂടെ ആണ് പങ്കുവെക്കുന്നത്. ഞങ്ങളുടെ പൊന്നോമനയ്ക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യവും നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നു പറഞ്ഞാണ് അമൃത സുരേഷ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഹാപ്പി ബർത്ത് ഡേ എന്റെ മൂത്ത മോൾ എന്നു പറഞ്ഞ് ഗോപി സുന്ദറും ചിത്രങ്ങൾ പങ്കുവെക്കുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്തു വന്നതോടെ സെക്കന്റുകൾക്കുള്ളിൽ ആണ് ആരാധകർ വൈറലാക്കി മാറ്റിയത്.

കൂടാതെ നിരവധി ലൈക്കുകളും കമന്റുകളും ആരാധകർ നൽകുന്നുണ്ട്. സംഗീതത്തിലൂടെ തന്നെ പ്രശസ്തമായ ആളാണ് അഭിരാമി. അഭിരാമി തന്റെ പാട്ടിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ചേച്ചിയും അനിയത്തിയും ഒന്നിച്ചെത്തുബോൾ തന്നെ പ്രേക്ഷകരെ പാട്ടിന്റെ മായാ ലോകത്തേക്ക് കൊണ്ടുപോകാൻ നിഷ്പ്രയാസം സാധിക്കും എന്ന് പറയാം. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ധാരാളം താരങ്ങളും ഒപ്പം ആരാധകരുമാണ് അഭിരാമിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *