വർഷങ്ങൾക്കു മുമ്പുള്ള ചിത്രങ്ങളുമായി നടി ജ്യോതി കൃഷ്ണ!! താരത്തിന്റെ ഒപ്പമുള്ള നടനേതെന്നറിയാമോ??

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ജ്യോതി കൃഷ്ണ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ബോംബെ മാർച്ച് 12 എന്ന ചലച്ചിത്രത്തിലൂടെ ആണ് അഭിനയ ജീവിതത്തിന് താരം അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ താരത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തുടർന്ന് ഉന്നം, മാസ്റ്റേഴ്സ്, ലൈഫ് ഓഫ് ജോസൂട്ടി, ലിസമ്മയുടെ വീട് തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാവാൻ ജ്യോതി കൃഷ്ണയ്ക്ക് സാധിച്ചു.

അഭിനേതാവ് എന്നതിനൊപ്പം തന്നെ താരം നല്ലൊരു ഡാൻസർ കൂടിയാണ്. റേഡിയോ ജോക്കി ആയും ടെലിവിഷൻ അവതാരികയും തന്റെ കഴിവുകൾ തെളിയിച്ചെങ്കിലും സിനിമയിലെത്തിയപ്പോഴാണ് ആരാധകരുടെ കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ജ്യോതിയുടെ വിവാഹം നടി രാധികയുടെ സഹോദരനായ അരുൺ അനന്തരാജുമായി നടക്കുന്നത്. വിവാഹശേഷം ഇരുവരും വിദേശരാജ്യങ്ങളിൽ താമസമാക്കുകയായിരുന്നു.

മലയാളി പ്രേക്ഷകർക്ക് മുമ്പിൽനിന്ന് അപ്രത്യക്ഷമായെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. മലയാളികളുടെ പ്രിയ നടനായ സുരേഷ് ഗോപിയും ജോതി കൃഷ്ണയും 20 വർഷങ്ങൾക്കു മുൻപ് ഒന്നിച്ചെടുത്ത ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. കൂടാതെ ഈയടുത്തു ഒന്നിച്ചെടുത്ത ചിത്രങ്ങളും ഇതിനോടൊപ്പം തന്നെ പങ്കുവയ്ക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിന്ന് ഈ രണ്ട് ചിത്രങ്ങളും പുറത്തുവന്നതോടെ സെക്കൻഡുകൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുത്തത്. കുറച്ചു മാസങ്ങൾ മുൻപ് പാപ്പൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിൽ എത്തിയ സുരേഷ് ഗോപിയെ സന്ദർശിക്കാൻ പോയ ജ്യോതിയുടെ വാർത്തകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളും ആയി താരം രംഗത്ത് എത്തുന്നത്. ധാരാളം ആരാധകരാണ് നടി ജ്യോതിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾക്ക് ലൈക്കുകളും ഒപ്പം കമന്റുകളും നൽകിക്കൊണ്ട് രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *