നില ബേബിയുടെ കളി കൂട്ടികാരെ പരിചയപ്പെടുത്തി പേർളി!! ചിത്രങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച് ആരാധകർ.

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ശ്രീനീഷ് പേർളി ദമ്പതികളുടെത്. ഇവരെ ഇഷ്ടപ്പെടുന്നത് പോലെ തന്നെയാണ് ഇവരുടെ മകളായ നില ബേബിയെയും മലയാളികൾ ഇഷ്ടപ്പെടുന്നത്. നിലാ ബേബിയുടെ കുട്ടി കുറുമ്പുകളും കുസൃതികളും കാണാൻ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. അത്രമാത്രം മലയാളികൾ നെഞ്ചോട് ചേർത്ത് വച്ചിരിക്കുകയാണ് ഈ കുട്ടിക്കുറുമ്പിയെ.

നില ബേബിയുടെ ഏതൊരു വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കുന്നതിൽ പേർളിയും ഒരു മടിയും കാണിക്കാറില്ല. പേർളിയുടെ എല്ലാ വിഡിയോയകളിലും നില എത്തുന്നതും ആരാധകരെ കൂടുതൽ ആകർഷിക്കുന്നു. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് പേർളിയുടെ മകളായ നില ബേബിയുടെത്. കുട്ടിമാമ ഞാൻ ഞെട്ടി മാമാ നിലയുടെ കളിക്കൂട്ടുകാരികൾ എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് നില ബേബിയുടെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പേർളി പങ്കുവെക്കുന്നത്.

ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. നിലാ ബേബിയുടെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് ഒട്ടനേകം കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിലേതാ ഡോൾ?? ക്യൂട്ട് നിലകുട്ടി, ചക്കരമുത്ത്, സുന്ദരി വാവ തുടങ്ങി നിരവധി കമന്റുകളാണ് മലയാളികൾ നൽകുന്നത്. നിലു ബേബി അത്രമാത്രം മലയാളികളുടെ പ്രിയപ്പെട്ട കുട്ടിക്കുറുമ്പി ആണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

നിലയുടെ സംസാരവും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. നിലയുടെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ തന്നെയാണ് ആരാധകർക്കിടയിൽ പ്രചാരം ലഭിക്കുന്നത്. ആ കാര്യത്തിൽ ഒരു മാറ്റവും കൂടാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പേർളി പങ്കുവെച്ച ഈ ചിത്രങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം ലഭിച്ചത്. മലയാളികളുടെ പ്രിയ നില ബേബിയുടെ ചിത്രത്തിന് അനേകം ലൈക്കുകൾ ആണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *