നിരവധി ടെലിവിഷൻ ഷോകളിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയ് മലയാളികൾക്കു മുമ്പിൽ എത്തിയ നടൻ ആണ് ജയസൂര്യ. തുടർന്ന് തന്റെ കഴിവുകൊണ്ടും കഠിന പരിശ്രമം കൊണ്ടും മലയാള സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു. ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ താരം ഇന്ന് മലയാളത്തിലെ മുൻനിര യുവ നായകൻമാരിൽ ഒരാളായി എത്തിനിൽക്കുന്നു. പത്രം എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയതാണ് താരം.
ഇപ്പോഴിതാ തുടർച്ചയായി മൂന്നാം തവണയും ബെസ്റ്റ് ആക്ടറിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് സ്വന്തമാക്കുകയാണ്. വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ തന്റെ അഭിനയത്തിലൂടെ പ്രേക്ഷക മനസ് ഈയടക്കാൻ ഈ താരത്തിന് സാധിച്ചു. ഉമ്മ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ നായകനായി എത്തുന്ന താഴത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ പിന്നണി ഗായകനായി മാറുകയായിരുന്നു.
ഏതു വേഷവും അനായാസം ആരാധകരിലേക്ക് എത്തിക്കാൻ കഴിവുള്ള ഈ നടന് ലഭിച്ച അംഗീകാരം അർഹിച്ച കൈകളിൽ എത്തി എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു നടൻ ജയസൂര്യ ഈ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെക്കുന്നത്. ചിത്രത്തിനോടൊപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. മൂന്നാം തവണയും ഈ കറുത്ത സുന്ദരിയായ ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കാൻ കഴിഞ്ഞതിന് ഒരുപാട് നന്ദി.
ഈ അവാർഡ് എന്റെ വെള്ളത്തിന്റെ മുഴുവൻ ടീമിനും ഞാൻ സമർപ്പിക്കുന്നു. നിങ്ങളുടെ അപാരമായ പിന്തുണയ്ക്കും എന്നെ സ്നേഹിക്കുന്നവർക്കും ഒരുപാട് വലിയ നന്ദി. ഓരോ അവാർഡും ഓരോ അംഗീകാരവും മികച്ച ജോലി ചെയ്യാനുള്ള പ്രചോദനമാണ്. ഞാൻ ചെയ്യുന്ന ജോലിയിൽ നിങ്ങളെ ആവേശഭരിതരാക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ചിത്രത്തിനോടൊപ്പം താരം പങ്കുവെക്കുന്നത്. ധാരാളം പേരാണ് താരത്തിന് ആശംസകൾ അറിയിക്കാൻ എത്തുന്നത്.
View this post on Instagram