തടസങ്ങൾ ഒന്നും ഇല്ലാതെ കള്ളകണ്ണനെ കാണാനെത്തി ബലാമണി!! മനുവേട്ടൻ എവിടെ എന്ന് ചോദിച്ച് ആരാധകർ.

മലയാളികളുടെ ബാലാമണിയായ നവ്യ ഏവർക്കും സുപരിചിതയാണ്. നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായി വന്ന് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നവ്യ നായർ. നവ്യ എന്ന് വിളിക്കുന്നതിനേക്കാൾ മലയാളികൾക്ക് ഏറെ ഇഷ്ടം ബാലാമണി എന്ന് വിളിക്കാനാണ്. അത്രമാത്രം മലയാളികളിൽ ആഴ്ന്നിറങ്ങിയ കഥാപാത്രമാണ് ബാലാമണി. താരത്തിന്റെ ഈ ഒരൊറ്റ സിനിമയിലൂടെ ധാരാളം ആരാധകരെയാണ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ നവ്യയുടെ ഏതൊരു വാർത്തയും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോൾ ഇതാ നടി നവ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കള്ളക്കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരു ഉണ്ണി ഉണ്ടെന്ന് തോന്നും, പുഞ്ചിരി തൂകുന്നതായും തോന്നും എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്.

നടി പങ്കുവെച്ച ചിത്രങ്ങളും വാക്കുകളും സെക്കൻഡുകൾക്കുള്ളിലാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. കൂടാതെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഒട്ടനേകം കമന്റുകളും നൽകുന്നുണ്ട്. ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്നും, നല്ലൊരു ഉണ്ണിയെ കിട്ടിയില്ലേ മകനെ കണ്ടാൽ കണ്ണനെ പോലെയുണ്ടെന്നും, കണ്ണനെ പിന്നെ ബാലാമണിക്കെ കാണാനൊക്കു അതാണ് വലിയ പ്രശ്നമൊന്നും കമന്റുകളിലൂടെ മലയാളികൾ പറയുന്നു.

നടി നവ്യയുടെ ചിത്രങ്ങളിലും വീഡിയോകളിലും താരത്തിന്റെ ഭർത്താവിനെ കാണാത്തതുകൊണ്ട് അദ്ദേഹം എവിടെ എന്നും ചോദിക്കുന്നവരുണ്ട്. ഒരുപാട് വർഷങ്ങളായുള്ള താരത്തിന്റെ ആഗ്രഹം ഈയടുത്താണ് സാധിച്ചത്. മാതങ്കി ബൈ നവ്യ എന്ന കലാലയം ആരംഭിച്ചതോടെ താരത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. നൃത്തത്തെ അത്രത്തോളം ഇഷ്ടപ്പെടുന്ന ഈ താരം നൃത്തലോകത്ത് സജീവമാവുകയാണ് എന്ന് പറയാം. നടിയുടെ നവ്യയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *