മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നമിത പ്രമോദ്. വളരെ ചുരുക്കം സമയത്തിനുള്ളിൽ തന്റെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയം കവരാൻ നടി നമിതയ്ക്ക് നിഷ്പ്രയാസം സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ നമിതയുടെ ഏതൊരു വാർത്തയും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് നമിത പങ്കുവെച്ച സന്തോഷവാർത്തയും ഒപ്പം തന്നെ പുതിയ ചിത്രങ്ങളും.
ഒട്ടനേകം സിനിമകളിലൂടെ സഹനടനായ് വേഷം ചെയ്ത ആളാണ് സിദ്ധാർത്ഥ് ശിവ. ഈ നടൻ സംവിധാനം ചെയ്ത ‘ആണ്’ എന്ന സിനിമക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏതാനും സിനിമകളിൽ ഒരു സിനിമ ആകാൻ ഭാഗ്യം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പങ്കുവെക്കുന്നത്.
നമിത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ആരാധകർക്കായി ഇതിന്റെ ആഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയുന്നത്. നമിതയും ഒപ്പം തന്നെ നടനും സംവിധായകനുമായ സിദ്ധാർത്ഥ ശിവയും പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ‘എന്നിവർ’ എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർത്ഥ സംവിധാനം ചെയ്ത മറ്റൊരു ചെറിയൊരു ചലച്ചിത്രം ആയിരുന്നു ‘ആണ് ‘.
ഈ സിനിമയ്ക്ക് പത്മരാജൻ പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഭാഗമാകാൻ ഈ സിനിമ തെരഞ്ഞെടുത്തത്. നമിത പ്രമോദ് ആണ് ആറ്റുചിറക്കൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ സജിത മഠത്തിൽ തിരക്കഥ എഴുതിയ ഈ സിനിമ ബി രാകേഷ് ആണ് നിർമ്മിക്കുന്നത്. ഇവരുടെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.
View this post on Instagram