അടിപൊളി ലുക്കിൽ ഫഹദും നസ്രിയയും!! ആരാധകരെ ആവേശത്തിലാക്കി ഈ താര ജോഡികൾ.

മലയാളികൾക്ക് സുപരിചിതരായ ദമ്പതികളാണ് ഫഹദ് നസ്രിയ എന്നിവരുടേത്. ഇരുവരും ഒന്നിച്ച് എത്തുന്ന ഏതൊരു നിമിഷവും ആരാധകർ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കാറുണ്ട്. അത്തരത്തിൽ ആരാധകർക്കിടയിൽ ഇടം പിടിച്ച പുതിയ ചിത്രങ്ങളാണ് നസ്രിയ പങ്കുവെക്കുന്നത്. ലവ് ഹാസ് മെനി ഫ്ലവേഴ്സ് എന്ന് പറഞ്ഞു കൊണ്ടാണ് നസ്രിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. ഇതിനുമുമ്പും ഇതേ ക്യാപ്ഷൻനോട് കൂടി തന്നെ നിരവധി വീഡിയോകൾ നസ്രിയ പോസ്റ്റ് ചെയ്തിരുന്നു.

ആദ്യത്തെ വീഡിയോയിൽ ഫഹദും നസ്രിയയും തമ്മിൽ പരസ്പരം വഴക്ക് കൂടുന്ന ദൃശ്യങ്ങൾ ആയിരുന്നു പങ്കുവെച്ചത്. എന്നാൽ അതിനിടയ്ക്ക് ഐസ്ക്രീം കഴിക്കുന്നതും കാണിക്കുന്നു. പക്ഷേ എന്താണ് ഇതെന്ന് ആരാധകർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. തൊട്ട് പിന്നാലെയാണ് ഇരുവരുടെയും പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള രണ്ടാമത്തെ വീഡിയോ ആരാധകർക്കായി വീണ്ടും പങ്കുവയ്ക്കുന്നത്. എന്നാൽ ഈ വീഡിയോയും കൂടി പുറത്തുവന്നതോടെ ഇത് കാമറി ഐസ്ക്രീം എന്ന കമ്പനിയുടെ പരസ്യത്തിന്റെ ദൃശ്യങ്ങളാണ് എന്ന് മനസ്സിലായത്.

ഇരുവരുടെയും ഒന്നിച്ചുള്ള ഏതൊരു നിമിഷവും ആരാധകർ ഏറെ സന്തോഷത്തോടുകൂടി തന്നെയാണ് ഏറ്റെടുക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ സജീവമല്ലാത്ത ഫഹദിന്റെ വിശേഷങ്ങൾ കൂടുതലായും നസ്രിയയിലൂടെ തന്നെയാണ് ആരാധകർ അറിയാറുള്ളത്. സോഷ്യൽ മീഡിയയിൽ അതികം സജീവമല്ലെങ്കിൽ പോലും ഈ താരങ്ങളുടെ വാർത്തകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

കാമേറി ഐസ്ക്രീമിന്റെ ലോഞ്ചിന് ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് വളരെ സ്റ്റൈൽ ആയിട്ടാണ് വേദിയിൽ എത്തുന്നത്. ഈ തറ ദമ്പതികൾ എത്തിയപ്പോൾ തന്നെ വലിയ ആവേശത്തോടെ ആണ് ഈ ജോഡികളെ സ്വീകരിക്കുനത്ത്. ഇരുവരുടെയും ഒന്നിച്ചുള്ള ദൃശ്യങ്ങളും വിഡിയോകളും പുറത്തുവന്നപ്പോൾ തന്നെ ആരാധകർ ഏറ്റെടുക്കുകയും നിരവധി ലൈക്കുകളും കമന്റുകളും ആയി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *