കള്ളക്കണ്ണന്റെ പ്രിയതമയായ് നവ്യ നായർ!! കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നായികയാണ് നടി നവ്യ നായർ. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ നവ്യ പങ്കുവെക്കുന്ന ഏതൊരു ചിത്രങ്ങളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് നവ്യയുടെ പുതിയ ചിത്രങ്ങൾ. മൻമയി എന്ന കൃഷ്ണന്റെ പത്നിയുടെ രൂപത്തിലാണ് നവ്യ നായർ ഇത്തവണ എത്തുന്നത്. നവ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഈ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

മന്മയി മറ്റാരുമല്ല ശ്രീകൃഷ്ണന്റെ മുഖ്യ പത്നിയായ രാധയാണ്. സ്നേഹത്തിന്റെയും അനുകമ്പയുടെയും ഭക്തിയുടെയും ആർദ്രതയുടെയും ദേവത. എന്ന ക്യാപ്ഷൻനോട്‌ കൂടിയിട്ടാണ് നവ്യ മന്മയി സീരീസിന്റെ അനാച്ഛാദനം നടത്തുന്നത്. കൃഷ്ണനോട് ഒരു പ്രത്യേക ഇഷ്ടമാണ് താരത്തിന് ഉള്ളത് എന്ന് ആരാധകർക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നവ്യ നായർ ശ്രീകൃഷ്ണന്റെ പത്നിയായ മൻമയെ ആണ് തെരഞ്ഞെടുക്കുന്നത്.

വളരെ ചെറുപ്രായം തൊട്ട് നൃത്തം അഭ്യസിച്ച് പോന്ന നടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നൃത്ത വിദ്യാലയം ആരംഭിക്കുക എന്നത്. ഈയടുത്ത് ആ സ്വപ്നവും സാധിച്ചു കൊണ്ട് മാതങ്കി ബൈ നവ്യ എന്ന് നൃത്ത കലാലയം ആരംഭിച്ചു. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും നൃത്ത രംഗത്ത് നിന്നും ഒരിടവേള എടുത്തെങ്കിലും പിന്നീട് തന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പൂർത്തിയാക്കാൻ ഒരു ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്.

ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് വെള്ളിത്തിരയിലേക്കും പൊതു വേദികളിലും സജീവമാകുന്നത് എങ്കിലും സോഷ്യൽ മീഡിയയിലൂടെ നവ്യ തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. മലയാള സിനിമയിൽ നിന്ന് അകന്നു നിന്നപ്പോഴും നവ്യയെയും താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഓർക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഈ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ ഇരട്ടി സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ഒപ്പം തന്നെ വളരെ മനോഹരമായ നവ്യയുടെ ഈ ചിത്രങ്ങൾക്ക് ധാരാളം ലൈക്കുകളും ആരാധകർ നൽകുന്നുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *