പുതിയ പരമ്പരയുമായ് നടി അമൃത..താരത്തിന്റെ തിരിച്ചു വരവിൽ ആഹ്ലാദിച്ച് പ്രേക്ഷകർ.

കുടുംബ വിളക്കിലെ ശീതൾ ആയി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് അമൃത നായർ. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നാൾ മുതൽ റേറ്റിംഗിൽ ഒന്നാമതായി നിൽക്കുന്ന ഈ പരമ്പരക്കും ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് അമൃത നായർ. സുമിത്രയുടെയും സിദ്ധാർത്ഥൻറെയും ഇളയ മകളായാണ് അമൃത എത്തുന്നത്.

എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ അമൃത ഈ പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ഈ പരമ്പരയിൽ നിന്നുള്ള താരത്തിന്റെ പിന്മാറൽ വളരെയധികം കുടുംബ വിളക്കിലെ ആരാധകരെ നിരാശയിൽ ആഴ്ത്തി എന്ന് പറയാം. പിന്നീട് മിനിസ്ക്രീനിൽ നിന്നും അകന്നുനിന്ന് താരം ലേഡീസ് റൂം എന്ന വെബ് സീരീസിലൂടെയാണ് മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നത്. എന്നാൽ ഈയടുത്ത് നടി അമൃത മലയാളി പ്രേക്ഷകർക്ക് പുതിയൊരു സന്തോഷ വാർത്തയുമായാണ് രംഗത്തെത്തുന്നത്.

ഒരു വർഷത്തിനു ശേഷം വീണ്ടും മിനിസ്ക്രീനിൽ തിരിച്ചുവരുന്നു എന്നാണ് അമൃത ആരാധകരുമായി പങ്കുവെക്കുന്നത്. താരത്തിന്റെ ഈ സന്തോഷ വാർത്ത കേട്ടപ്പോൾ വളരെയധികം ആഹ്ലാദത്തിലാണ് മലയാളി പ്രേക്ഷകർ. സൂര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലൂടെ ആണ് അമൃത അതിഗംഭീരം ആയ് തിരിച്ചുവരവ് നടത്തുന്നത്. സ്നേഹ എന്ന കഥാപാത്രമാണ് ഈ പരമ്പരയിൽ താരം ചെയ്യുന്നത്.

റെബേക്ക നിതിൻ എന്നിവർ പൂജയും അർജുനും എന്ന കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവർക്ക് തൊട്ട് പിന്നാലെയുള്ള മറ്റൊരു കേന്ദ്ര കഥാപാത്രമായാണ് നടി അമൃത തിരിച്ചെത്തുന്നത്. അമൃതയുടെ ലൈഫിലെ വലിയ സന്തോഷം നടക്കുകയാണ് എന്നു പറഞ്ഞാണ് ഈ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. കളിവീട്ടിൽ താരം എത്തുമ്പോൾ വളരെ എക്സൈറ്റഡ് ആണെന്നും കളിവീട് എന്ന ടീമിൽ എത്താൻ സാധിച്ചത് വളരെ ഭാഗ്യമാണെന്നും വീഡിയോയിലൂടെ അമൃത പറയുന്നു. കൂടാതെ എല്ലാവരുടെയും സ്നേഹവും പിന്തുണയും എന്നും കൂടെ വേണമെന്നും അറിയിക്കുന്നുണ്ട്.

https://youtu.be/cQTnO-oYZqQ

Leave a Reply

Your email address will not be published. Required fields are marked *