നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പൂർണിമ. പൂർണിമ മാത്രമല്ല നടൻ ഇന്ദ്രജിത്തും ഒട്ടനേകം സിനിമകളിലൂടെ ആരാധകർക്ക് സുപരിചിതനായി മാറിയതാണ്. അതുകൊണ്ടുതന്നെ ഈ താര ദമ്പതികളെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഈ താരകുടുംബം തങ്ങളുടെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.
അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഇന്ദ്രജിത്തിന്റെയും മകൾ പ്രാർഥനയുടെയും പുതിയ ചിത്രങ്ങൾ. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് വിദേശത്തേക്ക് ഉപരിപഠനത്തിനായി ഈ ദമ്പതികളുടെ മൂത്ത മകളായ പ്രാർത്ഥന ലണ്ടനിലേക്ക് പോകുന്നത്. പ്രാർത്ഥന വിദേശത്തേക്ക് പോയ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കിടയിൽ എല്ലാം വളരെ പ്രചാരം സൃഷ്ടിച്ചത് ആയിരുന്നു.
പ്രാർത്ഥന വിദേശത്തേക്ക് പോയിട്ട് അധിക ദിവസം ആകുമ്പോഴേക്കും അതീവ ദുഃഖത്തിൽ ആവുകയാണ് നടി പൂർണിമ. മകളെ കാണാത്ത വേദനയിൽ ഇന്ദ്രജിത്തിനോട് തന്റെ വിഷമങ്ങൾ പങ്കുവെക്കുകയായിരുന്നു താരം. എന്നാൽ പൂർണിമക്ക് സർപ്രൈസ് നൽകി ഇന്ദ്രജിത്ത് മകൾ പ്രാർത്ഥനയുടെ അടുത്തേക്ക് ചെല്ലുകയും ഇരുവരും ഒന്നിച്ച് വീഡിയോ കോളിലൂടെ പൂര്ണിമയോട് സംസാരിക്കുകയും ഒപ്പം തന്നെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്യുന്നു.
ഇന്ദ്രജിത്തിന്റെ ഒപ്പം മകൾ പ്രാർത്ഥനയെ കണ്ടപ്പോൾ അതീവ സന്തോഷത്തിൽ ആവുകയാണ് പൂർണിമ. ഈ ചിത്രങ്ങളാണ് പൂർണിമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. മിസ്സിംഗ് മൈ ഹ്യൂമൻസ് എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. താരത്തിന്റെ ചിത്രത്തിന് കമിങ് സൂൺ എന്ന മറുപടിയാണ് നടൻ ഇന്ദ്രജിത്ത് നൽകുന്നത്. ഈ അച്ഛന്റെയും മകളുടെയും ചിത്രങ്ങൾ പൂർണിമ പങ്കുവെച്ചപ്പോൾ നിരവധി കമന്റുകളുമാണ് ലഭിക്കുന്നത്.