ബ്രേക്ക് ഡാൻസ് കളിക്കാനായി നിൽക്കുന്ന ഈ കൊച്ചു മിടുക്കൻ ആരെന്ന് മനസിലായോ… അറിയാമെങ്കിൽ ഉത്തരം പറ.!!

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ കാണാൻ വളരെയധികം ഉത്സാഹമാണ് ആരാധകർക്ക്. പ്രത്യേകിച്ച് അവരുടെ കുട്ടിക്കാല ചിത്രങ്ങൾ ആകുമ്പോൾ എടുത്തു പറയേണ്ട ആവശ്യം തന്നെയില്ല. അത്രമാത്രം കൗതുകത്തോടെയാണ് ബാല്യകാല ചിത്രങ്ങൾ പ്രേക്ഷകർ നോക്കി കാണാറുള്ളത്. അത്തരത്തിൽ മോളിവുഡിലെ യുവ നടന്മാരിൽ ഒരാളായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നിന്നും വളരെ ചുരുക്കം പേർക്കെങ്കിലും ഈ നടനെ തിരിച്ചറിയാൻ സാധിച്ചില്ല.

മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളികൾക്ക് മുൻപ് എത്തിയ നടനാണ് നിവിൻ പോളി. ഈ നടന്റെ ബാല്യകാല ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. നിവിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. വളരെ ചുരുക്കം സമയത്തിനുള്ളിൽ തന്റെ അഭിനയ മികവുകൊണ്ട് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

ട്രാഫിക്, സെവെൻസ് സ്പാനിഷ് മസാല എന്നീ സിനിമകളിൽ സഹ നടനായി എത്തിയ താരം തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ഈ ഒരൊറ്റ സിനിമയിൽ നിന്നായിരുന്നു താരത്തിന്റെ ജീവിതത്തിന് മാറ്റം കുറിച്ചത് എന്ന് നിസംശയം പറയാം. അത്രമാത്രമാണ് താരം ജീവൻ നൽകിയ ഈ കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർക്കുന്നത്. എന്നും സിനിമകളിൽ താരം ചെയുന്ന കഥാപാത്രങ്ങൾക്ക് വ്യത്യസ്തത കൊണ്ടുവരാൻ നിവിൻ ശ്രദ്ധിക്കാറുണ്ട്.

കൂടാതെ തന്റെ അഭിനയ മികവിലൂടെ മലയാളത്തിലെ യുവ നടന്മാരിൽ ഒരാളായി തീരുവാനും ഒട്ടനേകം അവാർഡുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയ്ക്ക് ആരാധകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. പടവട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി ഇനിയും ഒരുപാട് സിനിമകളാണ് നിവിന്റെ പുറത്തിറങ്ങാൻ ആയിട്ടുള്ളത്. മലയാളികളുടെ പ്രിയങ്കരനായ നടൻ നിവിൻ പോളിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *