വേർപാടിൽ വിശ്വസിക്കാനാകാതെ ഇന്നും മേഘ്ന രാജ്!! നിറ കണ്ണുകളോടെ ആരാധകരും.

മേഘന രാജിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മേഘന ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് നടി മേഘ്ന രാജ് പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

മേഘന രാജിന്റെ ഭർത്താവായ ചിരഞ്ജീവിയുടെയും താരത്തിന്റെയും ഒന്നിച്ചുള്ള ചിത്രമാണ് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിരഞ്ജീവിയുടെ പിറന്നാൾ. അതിന്റെ ഭാഗമായാണ് ഇരുവരും മുന്നേ ഒന്നിച്ചെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത് പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ സന്തോഷത്തിന് കാരണമായവന് ജന്മദിനാശംസകൾ. എന്ത് തന്നെ ആയാലും ആരായാലും ഒന്നല്ല, രണ്ടല്ല ഞാൻ പുഞ്ചിരിക്കാൻ കാരണം നിനക്ക് വേണ്ടി മാത്രമാണ്.

എന്റെ പ്രിയപ്പെട്ട ഭർത്താവ് ചീരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന വാക്കുകളോട് കൂടിയാണ് മേഘന ചീരുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. നീണ്ട വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും കുറച്ചു വർഷങ്ങൾക്കു മുമ്പ് വിവാഹിതരാകുന്നത്. എന്നാൽ അധികകാലം നീണ്ടുനിന്നില്ല ഇവരുടെ ദാമ്പത്യം. 2020 ൽ ആരോഗ്യപ്രശ്നങ്ങൾ മൂലം ചിരഞ്ജീവി സർജ അന്തരിക്കുകയായിരുന്നു. താരത്തിന്റെ വിയോഗത്തിൽ ഇന്നും ദുഃഖത്തിലാണ് മേഘ്ന.

ചിരഞ്ജീവി സർജയുടെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. അത്രമാത്രം ആരാധകർ സ്നേഹിക്കുന്ന ഒരു താരമാണ് ഈ നടൻ. ചീരുവുമായുള്ള ചിത്രങ്ങൾ മേഘ്‌ന പോസ്റ്റ് ചെയ്തപ്പോൾ ധാരാളം പേരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്. ഒപ്പം തന്നെ ഏറെ ദുഃഖത്തോടെ ആരാധകരുടെ പ്രിയ നായകനായിരുന്ന ചീരുവിനെ ഓർക്കുകയും ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *