ആശാരി പണിയിൽ മുഴുകി നടൻ ടോവിനോ!! ഈ മൂത്താശാരിയെ പണിക്ക് കിട്ടുമോ ചോദിച്ച് ആരാധകർ.

മലയാളികൾക്ക് സുപരിചിതനായ നടൻ ആണ് ടോവിനോ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ് മാറാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവിലൂടെ നിരവധി ആരാധകരെയാണ് ടോവിനോ സ്വന്തമാക്കിയിരിക്കുന്നത്. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിച്ച ഈ നടൻ ഇന്ന് മോളിവുഡിലെ യുവനായകന്മാരിൽ ഒരാളായി മാറി. ടോവിനോയുടെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ എത്തിപെടാറുള്ളത്.

അത്രമാത്രം ഈ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ എന്ന് പറയാം. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വളരെ കൂൾ ആയി പാട്ടുവെച്ച് ആശാരിപ്പണി ചെയ്യുകയാണ് നടൻ ടോവിനോ. ഒരു വലിയ മരത്തിന്റെ ഭാഗം ഉരച്ച് നിൽക്കുന്ന  ടോവിനോയുടെ ദൃശ്യങ്ങൾ ആണ് പോസ്റ്റ് ചെയ്യുന്നത്.

മൂത്താശാരി എന്നുപറഞ്ഞാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്. ഈ ചിത്രത്തിന് താഴെ ആദ്യം കമന്റ് നൽകുന്നതും ടോവിനോ തന്നെയാണ്. മൂത്താശാരിസ് അപ്പ്രെന്റിസ് എന്നു പറഞ്ഞാണ് ടോവിനോ ചിത്രങ്ങൾക്ക് മറുപടി നൽകുന്നത്. തുടർന്ന് കമന്റുകളുടെ ഘോഷയാത്ര ആയിരുന്നെന്നു പറയാം. പെരുന്തച്ചൻ ഓൺ ദി ഫ്ലോർ, ആശാരി പണി പുരയിലാണ് എന്നിങ്ങനെ തുടങ്ങി വളരെ രസകരമായ കമന്റുകളാണ് ചിത്രങ്ങൾ താഴെ നൽകുന്നത്.

താരത്തിന്റെ ഈ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കുളിൽ ലക്ഷകണക്കിന് ലൈക്കുകൾ ആണ് ലഭിക്കുന്നത്. തല്ലുമാല എന്ന സിനിമയാണ് ടോവിനോയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ അതിഗംഭീര പ്രകടനം ആയിരിക്കുമെന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. ഈ സിനിമയിൽ ട്രിപ്പ്പിൾ റോളിൽ ആണ് ടോവിനോ പ്രേക്ഷകർക്കും മുമ്പിൽ എത്തുന്നത്. കൂടാതെ ഈ സിനിമയുടെ തന്നെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംഷയോടെയാണ് മലയാളികൾക്ക് കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Imthias Kadeer (@chathan__)

Leave a Reply

Your email address will not be published. Required fields are marked *