അടിപൊളി ലുക്കിൽ ഹണി റോസ്, താരത്തെ കണ്ട് കണ്ണെടുക്കാതെ ആരാധകർ.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് ഹണി റോസ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ട നടികളിൽ ഒരാളായി മാറാനും ഹണിക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെ സജീവമാണ് ഹണി റോസ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ വളരെ വേഗം എത്താറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ചങ്ങനാശ്ശേരിയിൽ ഉള്ള മഞ്ജു യൂണി സെക്സ് ആൻഡ് ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി ഹണി പങ്കുവെക്കുന്നത്. ഹണി റോസ് മാത്രമല്ല ഈ ഉദ്ഘാടന പരിപാടിയിൽ എത്തുന്നത് ബിഗ് ബോസ് സീസൺ ഫോർലൂടെ മലയാളികളുടെ മനം കവർന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനും ചങ്ങനാശ്ശേരിയിൽ എത്തിയിരുന്നു.

റോബിനും ഹണി റോസും ഉദ്ഘാടനത്തിനായി എത്തുന്നത് അറിഞ്ഞ് ധാരാളം ജനങ്ങളാണ് ഇരുവരെയും കാണാൻ എത്തിച്ചേർന്നത്. അത്രമാത്രം മലയാളികൾ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികളാണ് റോബിനും ഹണി റോസും. വളരെയധികം ആവേശത്തോടും കയ്യടികളോടും കൂടിയാണ് ആരാധകർ ഇവരെ സ്വീകരിക്കുന്നത്. ഉദ്ഘാടന വേളയിൽ ഉള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. രണ്ടുപേരും വളരെ മനോഹരമായാണ് ഉദ്ഘാടനത്തിന് എത്തുന്നത്.

ഒക്ടോബർ മാസം 21നാണ് ഹണി റോസിന്റെ ഏറ്റവും പുതിയ സിനിമയായ മോൺസ്റ്റർ റിലീസ് ആകുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ഈ സിനിമയിൽ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് വേഷമിടുന്നത്. ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണെന്നും ഈ കഥാപാത്രത്തെ കുറിച്ച് ഹണി പറയുന്നുണ്ട്. ഈ സിനിമയിലൂടെ താരത്തിന്റെ അതിഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *