ആരാധകരെ അമ്പരപ്പിച്ച് പുത്തൻ ചിത്രങ്ങളുമായി താരം!! ചിത്രങ്ങൾ കണ്ട് വിശ്വസിക്കാനാകാതെ മലയാളികൾ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ താര ജോഡികൾ ആണ് നസ്രിയ ഫഹദ് ദമ്പതികൾ. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലൂടെ പ്രണയ ജോഡികളായി മലയാളികൾക്കു മുമ്പിൽ എത്തിയ ഇരുവരും പിന്നീട് യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. നസ്രിയയും ഫഹദിനെയും ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇവരുടെ വിവാഹാഘോഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരം ലഭിച്ച ഒന്നായിരുന്നു.

മലയാളികളുടെ പ്രിയങ്കരരായ ഈ താര ദമ്പതികളുടെ ഏതൊരു വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും തന്നെ സജീവമല്ല നടൻ ഫഹദ് ഫാസിൽ. എന്നിരുന്നാലും ഇവരുടെ എല്ലാ വിശേഷങ്ങളും നസ്രിയയിലൂടെ തന്നെയാണ് ആരാധകർ അറിയാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നതാണ് നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾ ആണ്. ആരാധകരെ എല്ലാം അമ്പരപ്പിച്ച് സ്കൈ ഡൈവിംഗ് ചെയുന്ന ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയുന്നത്.

ഒരുപാട് നാളത്തെ ആഗ്രഹം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് നസ്രിയ. സ്കൈ ഡൈവിംഗ് ഒത്തിരി സന്തോഷത്തോടും ഒപ്പം കുറച്ച് ഭയത്തോടും കൂടി ചെയ്‌യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഫർഹാൻ ഫാസിൽ, നവീൻ നസിം, ശ്രിന്ദ , സൗബിൻ തുടങ്ങി നിരവധി താരങ്ങളും ആരാധകരും ലൈക്കുകളും കമന്റുകളുമായ് രംഗത്ത് എത്തിയിരുന്നു. നസ്രിയയുടെ ക്യൂട്ട്നെസ്സിന് പകരം വെക്കാൻ മോളിവുഡിൽ ആരും തന്നെ ഇല്ല എന്ന് പറയാം.

അത്രമാത്രം മലയാളികൾ നെഞ്ചിലെത്തിയ നായികയാണ് നസ്രിയ. വിവാഹശേഷം സിനിമ മേഖലയിൽ നിന്നും അകന്നു നിന്ന നസ്രിയ കൂടെ എന്ന സിനിമയിലൂടെയാണ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുന്നത്. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിക്കുന്ന ഈ താരം ‘അന്റെ സുന്ദരനിക്കി’ എന്ന സിനിമയിലൂടെ തെലുങ്ക് സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. പ്രേക്ഷകരിൽ നിന്നും ഈ സിനിമയ്ക്കും നസ്രിയക്കും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. മലയാള സിനിമയിലൂടെ താരത്തിന്റെ ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *