ചിത്രത്തിലുള്ള ക്യൂട്ട് വാവ ആരെന്ന് മനസ്സിലായോ??എങ്കിൽ പറ ആരെന്ന്..

മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ വളരെ കൗതുകമാണ് ആരാധകർ ഉള്ളത്. തങ്ങളുടെ പ്രിയ നടി നടന്മാരുടെ പഴയകാല ചിത്രത്തിൽ അവർ എങ്ങനെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളികളും. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് താഴെ കാണുന്ന ചിത്രത്തിലുള്ള നടിയുടെ ബാല്യകാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്നും വളരെ ചുരുക്കം പേർക്ക് എങ്കിലും താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.

പ്രിയദർശൻ ലിസി ദമ്പതികളുടെ മകളായ കല്യാണി പ്രിയദർശന്റെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും മകൾ എന്നതിലുപരി വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു കല്യാണി പ്രിയദർശൻ. കല്യാണി തന്റെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് മോളിവുഡിലെ യുവ നായികമാരിൽ ഒരാളായി മാറിയത്.

തമിഴ്, തെലുങ്ക്, തുടങ്ങിയ സിനിമകിലും അഭിനയിച്ച് ഒട്ടനവധി ആരാധകരെയാണ് കല്യാണി സ്വന്തമാക്കിയിരിക്കുന്നത്. ഹലോ എന്ന തെലുങ്ക് ചലച്ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് എങ്കിലും വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ കർഷകൻ താരത്തിന് സാധിച്ചത്. പിന്നീട് മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകളിലും അഭിനയിക്കാൻ താരത്തിന് സാധിച്ചു.

കല്യാണിയുടെ എല്ലാ സിനിമകൾക്കും പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന സിനിമയാണ് കല്യാണിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സിനിമയിൽ ടോവിനോ തോമസിന്റെ ഒപ്പം മാസ്മരിക പ്രകടനം കാഴ്ചവയ്ക്കുകയാണ് കല്യാണി. ഇനിയും താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *