കിടിലൻ പാട്ടുമായ് മലയാളികളുടെ പ്രിയ നടി കനിഹ!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.

ഒട്ടനേകം സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ. തമിഴ് സിനിമയിലൂടെയാണ് കനിഹ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത് എങ്കിലും രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത ‘എന്നിട്ടും’ എന്ന സിനിമയിലൂടെയാണ് കനിഹ മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തുടർന്ന് ഭാഗ്യദേവത, പഴശ്ശിരാജ, ദ്രോണ 2010 , ക്രിസ്ത്യൻ ബ്രദർസ് തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ കനിഹയ്ക്ക് സാധിക്കുകയായിരുന്നു.

എന്നിട്ടും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കനിഹക്ക് സാധിച്ചില്ല തുടർന്ന് ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹ ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. താരത്തിന്റെ ഏതൊരു സിനിമയ്ക്കും പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. സിനിമകളിൽ മാത്രമല്ല ഏതാനും ടെലിവിഷൻ പരമ്പരകളിലും, റിയാലിറ്റി ഷോകളിലും താരം ഭാഗം ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് കനിഹ.

തന്റെ ഏതൊരു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിൽ താരം സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. തിരിച്ചിത്രമ്പലം എന്ന ധനുഷിന്റെ പുതിയ സിനിമയിലെ തേന്മൊഴി എന്ന ഗാനമാണ് കനിഹ വളരെ മനോഹരമായി പാടുന്നത്. കനിഹക്കൊപ്പം ചേർന്ന് പാടാനും താളം പിടിക്കാനും ശബരി പ്രശാന്ത് ചേരുന്നുണ്ട്.

ഇരുവരും ഒന്നിച്ച് പാടുന്ന ഈ ഗാനത്തിന് ആരാധകർ വളരെ നല്ല അഭിപ്രായം അഭിപ്രായമാണ് നൽകുന്നത്. ഇതിനു മുൻപും ഇരുവരും ഒന്നിച്ച് പാട്ടുകൾ പാടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സെക്കൻഡുകൾക്കുള്ളിൽ തന്നെയാണ് ഈ വീഡിയോ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. എതിർനീച്ചൽ എന്ന തമിഴ് പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനിടയിൽ വെച്ചാണ് ഇരുവരും ഒന്നിച്ച് ഈ മനോഹരമായ ഗാനം ആലപിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

Leave a Reply

Your email address will not be published. Required fields are marked *