ഭാവി വധുവിനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ശ്രീനാഥ്‌!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ഒരുകാലത്ത് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ കാണാത്തവരായി മലയാളികളിൽ ആരും തന്നെ ഉണ്ടാവുകയില്ല. അത്രമാത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ഷോ ആയിരുന്നു എന്ന് പറയാം. ഇപ്പോഴത്തെ ഒട്ടുമിക്ക പിന്നണി ഗായകരും ഈ റിയാലിറ്റി ഷോയിൽ നിന്നും മലയാളികൾക്ക് മുമ്പിൽ എത്തിയതാണെന്ന് നിസംശയം പറയാം. അത്തരത്തിൽ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കർ.

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിയുടെ ഹൃദയം കീഴടക്കാൻ ശ്രീനാഥിന് സാധിച്ചു. ശ്രീനാഥ്‌ ഇപ്പോൾ മലയാളത്തിലെ യുവ ഗായകനും സംഗീത സംവിധായകനുമായ് തന്റെ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് ശ്രീനാഥിന്റെ പുതിയ ചിത്രങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് ശ്രീനാഥിന്റെ പിറന്നാൾ വളരെ ചെറിയ രീതിയിലും എന്നാൽ ഗംഭീരമായും ആഘോഷിച്ചത്. കുടുംബാംഗങ്ങളും കൂട്ടുകാരും കൂടാതെ ഭാവി വധുവും ചേർന്നാണ് ശ്രീനാഥിന്റെ പിറന്നാൾ ആഘോഷിക്കുന്നത്. വിവാഹം നിശ്ചയം കഴിഞ്ഞതിനുശേഷം ഉള്ള ആദ്യ പിറന്നാൾ ആയതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ച് ഏറെ സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്. മാസങ്ങൾക്കു മുൻപായിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം നടക്കുന്നത്.

ഇവരുടെയും ഒന്നിച്ചുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിക്കുന്നത്. അതിനുശേഷം ഇരുവരും ഒന്നിച്ചുള്ള ഏതൊരു ചിത്രങ്ങളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ടായിരുന്നു. പിറന്നാളിന് ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം കേക്ക് കൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ശ്രീനാഥ പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് ഇരുവരുടെയും ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റ്കളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ പിറന്നാൾ ആശംസകളും ആരാധകർ താരത്തിന് നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *