വീണ്ടും കിടിലൻ ചിത്രങ്ങളുമായ് മലയാളികളുടെ പ്രിയ നടി ഭാവന!! കണ്ണെടുക്കാതെ ആരാധകർ.

എക്കാലത്തെയും മലയാളി പ്രേക്ഷകരുടെ പ്രിയ നടിമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച ഒരാളാണ് ഭാവന എന്ന് നിസംശയം പറയാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത ഈ നടിയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. മലയാള സിനിമ മേഖലയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും ഇന്നും വളരെ ഇഷ്ടത്തോടെയാണ് താരത്തെ ആരാധകർ ഓർക്കുന്നത്. അത്ര മാത്രമാണ് താരൻ ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ളത്.

ഇന്നും താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും അറിയാൻ വളരെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് ഭാവന. ഇടക്കിടക്ക് ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് മുമ്പിൽ ഭാവന എത്താറുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു താരത്തിന്റെ വാർത്തയും ആരാധകർക്കിടയിൽ വൻ പ്രചാരം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഭാവനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ.

പീച്ച് നിറത്തിലുള്ള നിറത്തിലുള്ള ചുരിദാർ ധരിച്ച് മനോഹരമായയാണ് ഭാവന മലയാളികൾക്ക് മുമ്പ് എത്തുന്നത്. ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് താരം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ചുരിദാറും, സാരിയും, വെസ്റ്റേൺ ഡ്രസ്സ്കളും ഒരുപോലെ ചേരുന്ന വളരെ ചുരുക്കം നടികളിൽ ഒരാളാണ് ഭാവന എന്ന് പറയാൻ സാധിക്കും. അത്രമാത്രം മനോഹരി ആയാണ് ചിത്രങ്ങളിൽ ഭാവന എത്തുന്നത്. ധാരാളം പേരാണ് ഭാവനയുടെ ഈ കിടിലൻ ചിത്രത്തിന് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

2017 ഇറങ്ങിയ ഹണീബി 2.5 എന്ന മലയാളം സിനിമയിലാണ് ഭാവന ഏറ്റവും അവസാനമായി അഭിനയിക്കുന്നത്. പഞ്ചവർഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയാണ് താരം അഭിനയിക്കുന്നത്. ഈ സിനിമയിലൂടെ താരത്തിന്റെ ഗംഭീര പ്രകടനം ആകും എന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. ഭാവനയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിൽ ആണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *