മലയാളികളുടെ പ്രിയ നടനായ പിഷാരടിയുടെ പ്രിയതമക്ക് ആശംസകളറിയിച്ച് മലയാളികൾ.!!

ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിപ്പിച്ച കോമഡി ഷോ ആണ് സിനിമാല, 5 സ്റ്റാർ തട്ടുകട, ബഡായ് ബംഗ്ലാവ് എന്നിവ. ഈ ഷോയിലൂടെ മലയാളികൾക്കു മുമ്പിൽ എത്തിയവരാണ് ഇന്ന് കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യുന്ന പല താരങ്ങളും. അത്തരത്തിൽ മലയാളികളുടെ മനം കവർന്ന നടനാണ് രമേഷ് പിഷാരടി. തന്റെ വാക്ചാതുര്യത്തിലൂടെ മലയാളികളുടെ മനം കവരാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു.

എത്ര വലിയ ജനക്കൂട്ടത്തെ പോലും തന്റെ ഹാസ്യ രംഗങ്ങളിലൂടെ കയ്യിലെടുക്കാൻ താരത്തിന് സാധിക്കാറുണ്ട്.വളരെ ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് രമേഷ് പിഷാരടി. തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലൂടെ ആരാധകരിലേക്ക് എത്തിക്കാൻ താരം ശ്രമിക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയങ്കരനായി മാറിയതാണ് രമേഷ് പിഷാരടി. തുടർന്ന് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് മലയാളികൾക്കിടയിൽ പ്രചാരം ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് കോമഡികളുടെ രാജാവായ രമേഷ് പിഷാരടിയുടെ പ്രിയതമയുടെ പിറന്നാൾ. കഴിഞ്ഞ ദിവസം ആയിരുന്നു സൗമ്യയുടെ പിറന്നാൾ ആഘോഷം നടത്തിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിഷാരടി പങ്കുവയ്ക്കുന്ന സൗമ്യയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

മൈൻ ആൻഡ് വൈൻ ഈസ്‌ ഫൈൻ ഗേറ്റിങ് ഓൾഡ്, കിളിക്ക് പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോട് കൂടിയാണ് രമേഷ് പിഷാരടി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് താരത്തിന്റെ ചിത്രങ്ങൾക്കുള്ള ക്യാപ്ഷനുകളും ആരാധകരെ ആകർഷിക്കുന്നത്. അത്രമാത്രം വാക്കുകൾ കൊണ്ട് മനോഹരമായയാണ് രമേഷ് പിഷാരടി ഓരോ ക്യാപ്ഷനുകളും പോസ്റ്റ് ചെയ്യാറുള്ളത്. ധാരാളം പേരാണ് പിഷാരടിയുടെ ഭാര്യയായ സൗമ്യക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *