അമ്മു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലുള്ള രസകരമായ ദൃശ്യങ്ങളുമായി ഐശ്വര്യ ലക്ഷ്മി.!

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി എന്നു പറയാം. മായാനദി എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ചവെച്ച് മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സിനിമകളിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി.

തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായി അവതരിപ്പിക്കാൻ ഐശ്വര്യക്ക് സാധിക്കാറുണ്ട്. തന്റെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും മാത്രം മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരം. നല്ലൊരു നടി എന്നതിനൊപ്പം തന്നെ ഒരു ഡോക്ടറും കൂടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ് തെലുങ്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ച് ഒട്ടനേകം ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഐശ്വര്യ ലക്ഷ്മി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. ചാരുകേഷ് ശേഖർ സംവിധാനം ചെയ്യുന്ന അമ്മു എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന് ഇടയിലുള്ള നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് താരം ചെയ്യുന്നത്. വളരെ രസകരമായ ക്യാപ്ഷനുകളോട് കൂടിയാണ് ഈ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്നത്.

അമ്മു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ആദ്യമായി പോകുന്ന ചിത്രവും അതുപോലെ തന്നെ അവസാന ദിവസവും ഈ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നു. ഈ മാസം 19ന് ആയിരുന്നു ആമസോൺ പ്രൈമിൽ കൂടി അമ്മു എന്ന തെലുങ്ക് ചിത്രം ഒ ടി ടി റിലീസ് ചെയ്യുന്നത്. പ്രേക്ഷകരിൽ നിന്നും താരത്തിന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ധാരാളം പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

Leave a Reply

Your email address will not be published. Required fields are marked *