മലയാളികളുടെ താരരാജാവായ ലാലേട്ടന്റെ ഇഷ്ടങ്ങൾ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തിൽ മലയാളി പ്രേക്ഷകർക്ക് പരിചിതമായ കാര്യമാണ് ലാലേട്ടന്റെ പാചകത്തോടുള്ള പ്രിയം. പലപ്പോഴായും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളവയാണ് ലാലേട്ടൻ പാചകം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും. അഭിനയത്തോടൊപ്പം തന്നെ താരം ഇഷ്ടപ്പെടുന്നതാണ് കുക്കിംഗ് എന്നും പറയാൻ സാധിക്കും.
ഇപ്പോഴിതാ കൊച്ചിയിലുള്ള ലാലേട്ടന്റെ പുതിയ ഫ്ലാറ്റിലേക്ക് പാചക വിദഗ്ധനായ സുരേഷ് പിള്ളൈ എത്തുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ലാലേട്ടന്റെയും കുക്കിംഗിൽ പ്രവീണ്യം നേടിയ ഷെഫ് പിള്ളേയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ലാലേട്ടന്റെ വീട്ടിൽ ഒന്നിച്ച് കുറച്ച് സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും, ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്.
ഈ ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെ താരം പങ്കുവെക്കുന്നത്. ചിത്രത്തോടൊപ്പമുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ‘ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം. ഞാൻ വരാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ. നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ചു കൊടുക്കുന്ന അതേ ഭാവത്തോടെ ആണ് അദ്ദേഹത്തിന്റെ അടുക്കളയിലെ റേഷനൽ കോമ്പി ഓവൻ, തെർമോമിക്സ്, ജാപ്പനീസ് ടെപ്പനായകി ഗ്രിൽ എന്നിവ എനിക്ക് കാണിച്ചു തന്നത്.
ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധൻ ആവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി’. എന്നിങ്ങനെയായിരുന്നു സുരേഷ് പിള്ളൈയുടെ വാക്കുകൾ. ഇവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഒപ്പം തന്നെ പിള്ളൈയുടെ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒട്ടനേകം പേരാണ് കമന്റുകളും ലൈക്കുകളുമായ് രംഗത്ത് എത്തിയിരുന്നത്.