കാണികളെ അതിശയിപ്പിച്ച് സിത്താരയ്ക്ക് ഒപ്പം ഗാനം ആലപിച്ച് ആരാധിക.!!

സിത്താര കൃഷ്ണകുമാറിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. വളരെ മനോഹരമായ ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനം കവരൻ താരത്തിന് സാധിച്ചു. സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും പാട്ടുപാടി മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ചാണ് സിത്താര കൃഷ്ണകുമാർ. പാടിനോടൊപ്പം തന്നെ നൃത്തവും വളരെ മനോഹരമായി ആരാധകരിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരാളാണ് താരം.

ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ നിഷ്പ്രയാസം താരത്തിന് സാധിച്ചത് കൊണ്ട് തന്നെ സി താരയുടെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് സിത്താരയുടെ പുതിയ വീഡിയോ. സിത്താരയുടെ സ്റ്റേജ് പെർഫോമൻസിന് ഇടയിൽ ടീന എന്ന ആരാധികയെ സ്റ്റേജിലേക്ക് വിളിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം ആണ് മനോഹരമായി സിത്താര ആലപിക്കുന്നത്. എന്നാൽ സദസ്സിൽ ഇരിക്കുന്ന വരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ ആരാധികയുടെ ഗാനം ആലപിക്കൽ. കാണികൾ ഏവരും ഹർഷാരവത്താൽ മുഴക്കുകയായിരുന്നു. തുടർന്ന് സിത്താരയും ഈ യുവ ആരാധികയും ഒന്നിച്ച് ഗാനം ആലപിക്കുകയും പ്രേക്ഷകരെ കൂടുതൽ ആവേശത്തിൽ ആക്കുകയും ചെയ്തു.

ഏറെ സന്തോഷത്തിൽ ടീനയുടെ കണ്ണുകൾ നിറയുകയും സിത്താര ഈ ആരാധികയെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ട്. ടീന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ അമൂല്യനിമിഷങ്ങൾ പങ്കുവെക്കുന്നുണ്ട്. സിത്താരയോടൊപ്പം ഉള്ള ഈ നിമിഷം സ്വപ്ന സാക്ഷാത്കാരമാണെന്നും വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറത്താണെന്നും ഈ ആരാധക പറയുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ഇവരുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒട്ടനേകം കമന്റുകളും ലൈക്കുകളും ആണ് ഈ വീഡിയോയ്ക്ക് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Maheen Suhra (@maheen_suhra)

Leave a Reply

Your email address will not be published. Required fields are marked *