പൊന്നിയൻ സെൽവത്തിലെ നന്ദിനിയെ പുനഃസൃഷ്ടിച്ച് വൃദ്ധി വിശാൽ!! ഉഗ്രനെന്ന് പറഞ്ഞ് മലയാളികൾ.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരിയാണ് വൃദ്ധി വിശാൽ. തന്റെ നിഷ്കളങ്കമായ ചിരിയും കൊച്ചു കൊച്ചു കുറുമ്പുകളും കുസൃതികളും കൊണ്ട് മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന കൊച്ചു സുന്ദരിയാണ് വൃദ്ധി വിശാൽ. വിശാലിന്റെയും ഗായത്രിവിശാലിന്റെയും മകളാണ് വൃദ്ധി. തന്റെ കുസൃതിയിലൂടെയും സംസാരത്തിലൂടെയും എല്ലാവരും മനസ്സ് കീഴടക്കുന്ന ഈ കൊച്ചു മിടുക്കിയുടെ ഡാൻസ് കളിക്കുന്ന വീഡിയോ വഴിയാണ് എല്ലാവരും അറിയാൻ തുടങ്ങിയത്.

പിന്നീട് ഏതാനും സിനിമകളിൽ ഭാഗമാകാനും വൃദ്ധിക്ക് സാധിച്ചു. നിഷ്കളങ്കമായ പുഞ്ചിരിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വൃദ്ധിക്കുട്ടിയെ എല്ലാവരും ഒരുപാട് സ്നേഹിക്കുകയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ കൊച്ചു മിടുക്കിയുടെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ ആരാധകർക്കിടയിൽ എത്താറുണ്ട്. ഇപ്പോൾ മറ്റൊരു ഗംഭീര പ്രകടനവുമായി ആണ് വൃദ്ധി വിശാൽ മലയാളികൾക്ക് മുൻപിൽ എത്തുന്നത്.

ഈയടുത്ത് പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഈ കൊച്ചു മിടുക്കി അതിമനോഹരമായി പുനരാവിഷ്കരിക്കുന്നത്. വസ്ത്രധാരണം കൊണ്ടും മേക്കിങ് കൊണ്ടും വളരെ മികച്ചത് തന്നെയായിരുന്നു എന്ന് പറയാം. ഐശ്വര്യ റായി വളരെ മനോഹരമായി ചെയ്ത നന്ദിനി എന്ന കഥാപാത്രത്തെ ഒട്ടും മോശമല്ലാത്ത രീതിയിൽ വൃദ്ധിയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ കൊച്ചു മിഡിക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയായിരുന്നു.

കുട്ടി നന്ദിനി എന്നാണ് വൃദ്ധിയെ ഈ വീഡിയോയിൽ കണ്ടപ്പോൾ ആരാധകർ പറയുന്നത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ ആണ് വൃദ്ധി എപ്പോഴും മലയാളികൾക്ക് മുമ്പിൽ എത്താറുള്ളത്. തന്റെ വ്യത്യസ്തമായ തീമുകളും അതിന്റെ അവതരണവും വൃദ്ധിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നു. ഈ ചെറുപ്രായത്തിൽ തന്നെ ഇത്രയ്ക്ക് അധികം ഉയരങ്ങളിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ധാരാളം പേരാണ് വൃദ്ധിയുടെ ഈ ഗംഭീര പ്രകടനത്തിന് കമന്റുകളും നൽകുന്നത്. ഒപ്പം തന്നെ ഈ കൊച്ചു മിടുക്കിക്കും കുടുംബത്തിനും ദീപാവലി ആശംസകളും ആരാധകർ നേരുന്നു.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *